Advertisement
Triple Talaq
പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് ഫോണിലൂടെ മുത്വലാഖ്; യുവാവിനെതിരെ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 20, 06:36 pm
Monday, 21st October 2019, 12:06 am

ഉത്തര്‍പ്രദേശ്: പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ ഫോണിലൂടെ മുത്വലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ഉത്തര്‍ പ്രദേശിലെ സാമ്പാളിലാണ് സംഭവം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

11 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് നാല് പെണ്‍മക്കളാണുള്ളത്. അഞ്ചാമത്തെ പ്രസവത്തിലും പെണ്‍കുട്ടിയായിരുന്നു.ഇതറിഞ്ഞ ഭര്‍ത്താവ് ഫോണിലൂടെ മുത്വലാഖ് ചൊല്ലിയെന്നാണ് പരാതിയില്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് യുവതിയും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. ഐപിസിയിലെ 147, 452, 323, 504 വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു. ഈ വര്‍ഷം പാസാക്കിയ മുത്വലാഖ് നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.