ഹൈദരാബാദ്: ഉള്ളി വാങ്ങാന്‍ ക്യൂ നിന്നയാള്‍ ഹൃദ്യയാഘാതം മൂലം മരണപ്പെട്ടു. ആന്ധ്ര പ്രദേശിലെ കൃഷ്ണജില്ലയിലാണ് സംഭവം. സാംബിയ എന്ന 55 കാരനാണ് മരിച്ചത്.
ഉള്ളി സബ്‌സിഡി നിരക്കില്‍ നല്‍കുന്ന കര്‍ഷകരുടെ മാര്‍ക്കറ്റില്‍ ഉള്ളി വാങ്ങാനെത്തിയതായിരുന്നു ഇദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു കിലോ ഉള്ളിക്ക് 25 രൂപ എന്ന നിരക്കിലായിരുന്നു വില്‍പന.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ തിരക്കേറിയ ക്യൂവില്‍ നില്‍ക്കുന്നതിനിടെ ഇദ്ദേഹം തളര്‍ന്ന് വീഴുകയായിരുന്നു. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ ഇദ്ദേഹം മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. സംഭവത്തില്‍ ആന്ധ്ര മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു രംഗത്തെത്തി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഉള്ളി വാങ്ങാന്‍ ക്യൂവില്‍ നിന്ന ഒരാള്‍ മരണപ്പെട്ടിട്ടും എന്താണ് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തതെന്ന് പത്ര സമ്മേളനത്തില്‍ ചന്ദ്ര ബാബു നായിഡു ചോദിച്ചു. 110-116 രൂപയാണ് നിലവില്‍ ആന്ധ്രയില്‍ ഉള്ളിയുടെ സാധാരണ വില.