ന്യൂദല്‍ഹി: അമിതവേഗതയില്‍ എത്തിയ ബി.എം.ഡബ്ലു കാറിടിച്ച് 50 വയസുകാരന് കൊല്ലപ്പെട്ടു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കാര്‍ ഓടിച്ചിരുന്ന ദല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ അഭിനവ് സഹ്നിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റേയും സാക്ഷികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റേയും അടിസ്ഥാനത്തിലാണ് കുറ്റാരോപിതനായ അഭിനവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യതലസ്ഥാനത്തെ മൗരിസ് നഗര്‍ പ്രദേശത്താണ് അപകടം ഉണ്ടായത്.
റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശിവ്നാഥ് എന്ന 50-കാരന് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ തെറിച്ചു പോകുകയായിരുന്നു. ഇടിച്ച ശേഷം ബി.എം.ഡബ്ലു എസ്.യു.വി കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു.
വീഡിയോ: