ഭോപ്പാല്‍: രാജ്യത്ത് ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഗോവധത്തിന്റെ പേരിലും പശുവിനെ കടത്തിയെന്ന പേരിലും ഗോ സംരക്ഷക പ്രവര്‍ത്തകര്‍ നടത്തുന്ന അതക്രമസംഭവങ്ങളുടെ ഒടുവിലത്തെ ഉദാരണമായി മാറിയിരിക്കുകയാണ് മധ്യപ്രദേശില്‍ നിന്നുള്ള സംഭവങ്ങള്‍.
Also read പിണറായി വിജയനെ പേടിയാണെങ്കില്‍ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ഗവര്‍ണറോട് ശോഭാ സുരേന്ദ്രന്‍
മധ്യപ്രദേശിലെ ഉജ്ജയിനില്‍ ഗോ സംരക്ഷക പ്രവര്‍ത്തകര്‍ യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയാണ് ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. എ.എന്‍.ഐ ആദ്യം പുറത്തുവിട്ട വീഡിയോയില്‍ പത്തില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണുള്ളത്.
ബെല്‍റ്റുകൊണ്ട് തല്ലുകയും തലയില്‍ ഉള്‍പ്പെടെ ചവിട്ടുകയും ചെയ്യുന്ന വീഡിയോ പൊതു സ്ഥലത്ത് വെച്ചാണ് മര്‍ദ്ദനമെന്നത് വ്യക്തമാണ്. ബി.ജെ.പി അധികാരത്തിലെത്തിയത് മുതല്‍ പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ രാജ്യത്ത് പതിവായ് മാറിയിരിക്കുകയാണ്.
രണ്ട് വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ അഖ്‌ലാഖ് എന്ന അമ്പത്തിരണ്ടുകാരനെ ഗോ സംരക്ഷക പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊന്നിരുന്നു. തുടര്‍ന്നിങ്ങോട്ട് നിരവധി അക്രമങ്ങളാണ് പശു സംരക്ഷണത്തിന്റെ പേരില്‍ നടന്നത്.
ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവവുമായ് ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.
വീഡിയോ കാണാം:
#WATCH Madhya Pradesh: Man thrashed allegedly by cow vigilantes in Ujjain; police arrested four people, search for others underway pic.twitter.com/UqO7pRqyqy
— ANI (@ANI_news) May 14, 2017