ലഖ്നൗ: സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്ന് യുവാവ്. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് അതിക്രമം നടന്നത്. മീന എന്ന യുവതിയാണ് യു.പിയില്‍ കൊല്ലപ്പെട്ടത്. ബൈഖേദ സ്വദേശിയായ സുന്ദറാണ് കേസിലെ പ്രതി.
ടി.വി.എസ് അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കണമെന്ന യുവാവിന്റെ ആവശ്യം വധുവിന്റെ കുടുംബത്തിന് നടത്താൻ കഴിഞ്ഞില്ല. ഇതില്‍ പ്രകോപിതനായാണ് യുവാവ് മീനയെ അടിച്ചുകൊന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം മ്പടന്നത്.