| Friday, 14th July 2017, 7:55 am

നാഗ്പൂരില്‍ ബീഫിന്റെ പേരില്‍ മര്‍ദ്ദനം നേരിട്ടത് ബി.ജെ.പി നേതാവിനു തന്നെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പൂര്‍: നാഗ്പൂരില്‍ ബീഫിന്റെ പേരില്‍ ആക്രമണത്തിന് ഇരയായയാള്‍ ബി.ജെ.പി നേതാവു തന്നെ. ആക്രമണത്തിന് ഇരയായ സലിം ഇസ്മയില്‍ ഷെയ്ക്ക് ബി.ജെ.പിയുടെ മഹാരാഷ്ട്രയിലെ കടോല്‍ ഡിവിഷനിലെ ന്യൂനപക്ഷ സെല്‍ മേധാവിയാണെന്ന് ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

സലിമിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സലിമീനെ പിടിച്ചു നിലത്തുകൂടെ വലിച്ചിടുകയും ചവിട്ടുകയുമായിരുന്നു. ആക്രമണത്തില്‍ മുഖത്തും കഴുത്തിനും പരുക്കേറ്റ സലിം നാഗ്പൂര്‍ ഹോസ്പിറ്റലിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു.


Must Read: വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ആരേയും പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ല; നടനുമായി സാമ്പത്തിക ഇടപാടോ വസ്തു ഇടപാടോ ഇല്ല: ആക്രമണത്തിന് ഇരയായ നടി


മോറേശ്വര്‍ ടെണ്ടുല്‍ക്കര്‍, അശ്വന്‍, ജനാര്‍ദ്ദന്‍ ചൗധരി, രാമേശ്വര്‍ തായ്വാദേ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം പിടിച്ചെടുത്ത മാംസം ബീഫ് ആണോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധനയക്ക് അയച്ചിരിക്കുകയാണെന്ന് പൊലീസ് പ്രതികരിച്ചു. ഷാ കൊണ്ടുപോയത് ബീഫ് ആണെന്നതിന് ഇതുവരെ തെളിവുകളൊന്നും ഇല്ലെന്നും അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

“നാഗ്പൂര്‍ ജില്ലയിലെ കടോള്‍ ടൗണ്‍ നിവാസിയായ ഷാ അംനേര്‍ ഗ്രാമത്തില്‍ നിന്നും ഇറച്ചിയുമായി മോട്ടോര്‍ സൈക്കിളില്‍ വരികയായിരുന്നു. ഇദ്ദേഹത്തെ പിന്തുടര്‍ന്ന നാലുപേര്‍ ബീഫ് കൊണ്ടുവന്നു എന്നാരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു.” ജാലഖേദ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയ്കുമാര്‍ തിവാരി പറയുന്നു.

We use cookies to give you the best possible experience. Learn more