| Thursday, 13th July 2017, 12:22 pm

നാഗ്പൂരില്‍ ബീഫ് കൈവശം വെച്ചതിന് മുസ്‌ലീം വ്യാപാരിയെ മര്‍ദ്ദിച്ച നാല് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പൂര്‍: നാഗ്പൂരില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മുസ്‌ലീം വ്യപാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. അമ്‌നര്‍ ഗ്രാമത്തില്‍ നിന്നും കാട്ടോളിലേക്ക് മോട്ടോര്‍ സൈക്കിളില്‍ യാത്രചെയ്യവേയായിരുന്നു സലിം ഇസ്‌മെയില്‍ ഷാ എന്ന 32 കാരനെ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ഗോരക്ഷാ പ്രവര്‍ത്തകരായ നാല് പേര്‍ മര്‍ദ്ദിച്ചത്.

തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ജലാല്‍ഖേദ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിജയകുമാര്‍ തിവാരി പറഞ്ഞു.


Dont Miss ദിലീപിനെ കുടുക്കിയതെന്ന് സഹോദരന്‍ അനൂപ്; നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും


മോറേശ്വര്‍ ടെണ്ടുല്‍ക്കര്‍, അശ്വന്‍, ജനാര്‍ദ്ദന്‍ ചൗധരി, രാമേശ്വര്‍ തായ്‌വാദേ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം പിടിച്ചെടുത്ത മാംസം ബീഫ് ആണോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധനയക്ക് അയച്ചിരിക്കുകയാണെന്ന് പൊലീസ് പ്രതികരിച്ചു. ഷാ കൊണ്ടുപോയത് ബീഫ് ആണെന്നതിന് ഇതുവരെ തെളിവുകളൊന്നും ഇല്ലെന്നും അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

വാഹനത്തില്‍ നിന്നും ഇദ്ദേഹത്തെ പിടിച്ചിറക്കി മര്‍ദ്ദിക്കുന്നതും കാലുകൊണ്ട് തൊഴിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 15 കാരനായ ജുനൈദ് ഖാന്‍ എന്ന വിദ്യാര്‍ത്ഥിയെ ട്രയിനില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി സംഭവത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമായിരുന്നു രാജ്യത്ത് ഉയര്‍ന്നത്. എന്നാല്‍ ബീഫിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും അവസാനിക്കുന്നില്ലെന്നതിന്റെ അവസാനത്തെ ഉദാഹരണമായിരിക്കുകയാണ് നാഗ്പൂരിലെ ഈ സംഭവവും.

We use cookies to give you the best possible experience. Learn more