| Thursday, 25th February 2021, 1:41 pm

വൈദീകനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ച വ്യക്തിക്ക് പള്ളിയില്‍ വെച്ച് മര്‍ദനം; കാല് പിടിപ്പിച്ച് മാപ്പു പറിയിപ്പിച്ചു; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: വൈദീകനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ച വ്യക്തിക്ക് പള്ളിയില്‍ വെച്ച് മര്‍ദ്ദനം. കണ്ണൂര്‍ വാണിയപ്പാറ സ്വദേശി ജില്‍സിനെയാണ് കുന്നോത്ത് സെന്റ് തോമസ് പള്ളിയില്‍ വെച്ച് മര്‍ദ്ദിക്കുകയും കാല് പിടിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്തത്.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. അര്‍ബുദ രോഗിയായ പതിനാറുകാരന് അന്ത്യ കൂദാശ നല്‍കാന്‍ വൈകിയെന്ന് കാണിച്ച് കണ്ണൂര്‍ കുന്നോത്ത് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. അഗസ്റ്റിനെതിരെ ജില്‍സ് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരുന്നു.

പതിനാറു വയസുകാരന്റെ അച്ഛന്റെ പ്രതികരണമടക്കം ഉള്‍പ്പെടുത്തിയായിരുന്നു വീഡിയോ. ഇതിന് പിന്നാലെ സൗഹൃദ സംഭാഷണത്തിന് എന്ന് പറഞ്ഞ് വീട്ടില്‍ ചെന്ന് ജില്‍സിനെ പള്ളിയിലേക്ക് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു.

ജിന്‍സിനെ മൂന്ന് മണിക്കൂറിലേറെ തടഞ്ഞു നിര്‍ത്തിയെന്നും പള്ളിയിലുള്ള കൈക്കാരന്റെ കാല് പിടിപ്പിച്ച് പരസ്യമായി രണ്ടു തവണ മാപ്പ് പറയിപ്പിച്ചെന്നുമാണ് ഉയരുന്ന ആരോപണം.

സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നിയമപരമായി നേരിടുമെന്നാണ് ജില്‍സ് പറയുന്നത്. എന്നാല്‍ താന്‍ കുട്ടിയുടെ അന്ത്യകുദാശ ചടങ്ങുകള്‍ കൃത്യമായി തന്നെ ചെയ്തിരുന്നെന്നും ജില്‍സിനെതിരെ അക്രമം നടക്കുമ്പോള്‍ താന്‍ പള്ളിയില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് ഫാദര്‍ അഗസ്റ്റിന്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more