| Sunday, 22nd October 2017, 4:28 pm

പൊതു നിരത്തില്‍ മൂത്രമൊഴിച്ചെന്നാരോപിച്ച് തൊഴിലാളിയെ തല്ലിക്കൊന്നു; പ്രതികള്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൊതു നിരത്തില്‍ മൂത്രമൊഴിച്ചെന്നാരോപിച്ച് തൊഴിലാളിയെ തല്ലിക്കൊന്ന കേസില്‍ മൂന്നു പേര്‍ പിടിയില്‍. കഴിഞ്ഞദിവസമായിരുന്നു രാജ്യതലസ്ഥാനത്ത് പൊതു നിരത്തില്‍ മൂത്രമൊഴിച്ചന്നെ പേരില്‍ ഹാര്‍ഷ് വിഹാര്‍ സ്വദേശി സന്ദീപിനെ മൂവര്‍ സംഘം തല്ലിക്കൊന്നത്.


Also Read: മോദി സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞു; കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും പ്രക്ഷോഭ പാതയിലെന്നും യെച്ചൂരി


കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ ഹാര്‍ഷ് വിഹാറിലായിരുന്നു സംഭവം. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് വടികൊണ്ടും കല്ല് കൊണ്ടും മൂന്നംഗസംഘം സന്ദീപിനെ ആക്രമിക്കുകയായിരുന്നു. മുഖത്ത് കല്ലുകൊണ്ടുള്ള അടിയേറ്റ സന്ദീപ് മരണപ്പെടുകയും ചെയ്തു.

ഇയാളുടെ മൃതദേഹം നഴ്‌സിങ് ഹോമിനു സമീപത്തു നിന്നാണ് കണ്ടെത്തിയത്. നിസാര തര്‍ക്കത്തില്‍ തുടങ്ങിയ സംഭവം കൊലപാതകത്തില്‍ അവസാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസില്‍ റാസ, സെബു, മുകീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേര്‍ക്കുമെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.


Dont Miss: ഇതര മതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ മുസ്‌ലീം കുടുംബത്തിന് മഹല്ലിന്റെ ഊരുവിലക്ക്; വിലക്ക് മറികടന്ന് വിവാഹത്തില്‍ പങ്കെടുത്തത് നൂറുകണക്കിനാളുകള്‍


കഴിഞ്ഞ ദിവസം മറ്റൊരു വിഷയത്തിന്റെ പേരില്‍ പ്രതികള്‍ സന്ദീപുമായി വാക്കുതര്‍ക്കമുണ്ടായിരുന്നതായും ഈ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലാണ് കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. സന്ദീപും പ്രതികളും തമ്മില്‍ പരസ്പരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.

We use cookies to give you the best possible experience. Learn more