| Sunday, 19th December 2021, 8:03 am

ദൈവനിന്ദ ആരോപിച്ച് പഞ്ചാബ് സുവര്‍ണ ക്ഷേത്രത്തില്‍ യുവാവിനെ തല്ലിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഛണ്ഡിഗഡ്: പഞ്ചാബ് അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ ദൈവനിന്ദ ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ശനിയാഴ്ചയായിരുന്നു സംഭവം.

യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി സ്റ്റാഫും ദര്‍ബാര്‍ സാഹിബിലെ വിശ്വാസികളുമാണ് യുവാവിനെ പിടികൂടി ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സാക്ഷിമൊഴികള്‍ പ്രകാരം, വൈകുന്നേരത്തെ പ്രാര്‍ത്ഥനാ സമയത്ത് യുവാവ് സുവര്‍ണക്ഷേത്രത്തിനുള്ളിലെ വിശുദ്ധസ്ഥാനത്തേക്ക് തടസങ്ങള്‍ മറികടന്ന് ചാടിക്കയറിയെന്നും സിഖുകാരുടെ വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിന്റെ മുന്നില്‍ സൂക്ഷിച്ചിരുന്ന വാള്‍ കൈക്കലാക്കാന്‍ ശ്രമിച്ചെന്നുമാണ് പറയുന്നത്.

പ്രാര്‍ത്ഥനക്കെത്തിയ ആളുകള്‍ ഇതുകണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു.

കൊല്ലപ്പെട്ട ശേഷം യുവാവിന്റെ മൃതദേഹം ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി ഹെഡ്ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ഉപേക്ഷിച്ചതായും പറയുന്നു. യുവാവിന് 20നും 25നും ഇടയില്‍ പ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Man beaten to death after alleged sacrilege attempt at Golden Temple

We use cookies to give you the best possible experience. Learn more