സഹാറന്‍പുര്‍: യുവതിയുമായി അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ കൊണ്ട് ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിച്ചു. യു.പിയിലെ സഹാറന്‍പൂരിലാണ് സംഭവം. സംഭവത്തിന് പിന്നാലെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സഹാറന്‍പുരിലെ ഇന്ദിര കോളനിയിലാണ് സംഭവം.
യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്താണ് യുവാവിന് ശിക്ഷ വിധിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Also Read ‘താങ്ക്യൂ ഇന്ത്യ’; ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ടിബറ്റന്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ദല്‍ഹിയില്‍ സംഘടിപ്പിക്കാനിരുന്ന ദലൈലാമയുടെ പരിപാടി മാറ്റി
എന്നാല്‍ തനിക്ക് യുവതിയെയോ യുവതിക്ക് തന്നെയോ അറിയില്ലെന്നും അവരുമായി യാതൊരു ബന്ധവുമില്ലെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.
” അവര്‍ എന്നെ ക്രൂരമായി തല്ലിച്ചതച്ചു. നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു. പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നു പറഞ്ഞായിരുന്നു ഇതെല്ലാം. എനിക്ക് അവരെ അറിയുക പോലുമില്ല. ആ പെണ്‍കുട്ടിക്ക് എന്നെ അറിയാമെന്നും തോന്നുന്നില്ല. തന്റെ ജീവന് ഭീഷണിയുണ്ട്. സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കണം” -യുവാവ് ആവശ്യപ്പെട്ടു.
അതേസമയം ഇത്തരമൊരു സംഭവം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സഹാറന്‍പുര്‍ പൊലീസ് സൂപ്രണ്ട് ബാബ്ലൂ കുമാര്‍ പ്രതികരിച്ചു.