ജക്കാര്‍ത്ത: പെണ്‍കുട്ടിയെ പതിനഞ്ച് വര്‍ഷത്തോളം അടിമയാക്കി വെച്ച് ലൈംഗികമായി ഉപയോഗിച്ച മന്ത്രവാദി പിടിയില്‍. മാതാപിതാക്കള്‍ ചികിത്സയ്ക്കായി കൊണ്ടുവന്ന പെണ്‍കുട്ടിയെയാണ് ഇന്തോനേഷ്യന്‍ സ്വദേശിയായ ഇയാള്‍ ലൈംഗിക അടിയമയാക്കി വെച്ചത്.
വീടിനോട് ചേര്‍ന്നുള്ള തുരങ്കത്തില്‍ പെണ്‍കുട്ടിയെ പകല്‍ സമയത്ത് ഇയാള്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു ഇതുവരെ. രാത്രി പുറത്തിറക്കി വീട്ടിലേക്ക് എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. ഇപ്പോള്‍ 28 വയസ്സായ പെണ്‍കുട്ടിയെ തുരങ്കത്തില്‍ പൂട്ടിയിട്ട അവസ്ഥയിലായിരുന്നു.
തന്റെ ശരീരത്തില്‍ ചെറുപ്പകാരന്റെ ആത്മാവ് കൂടിയിട്ടുണ്ടെന്നും അത് പെണ്‍കുട്ടിയുടെ കാമുകനാണെന്നും പറഞ്ഞായിരുന്നു ഇയാള്‍ ലൈംഗികമായി കുട്ടിയെ ഉപയോഗിച്ചിരുന്നത്. ഇതിനിടെ ഒന്നിലേറേ തവണ പ്രസവം അലസിപ്പിക്കാന്‍ പെണ്‍കുട്ടിയ്ക്ക് ഇയാള്‍ മരുന്ന് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പതിനഞ്ച് വര്‍ഷമോ അതിലധികമോ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തതെന്നാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍.