നോട്ടുകള്‍ ബെല്‍റ്റാക്കി ദേഹത്ത്; 16 ലക്ഷം രുപയുടെ കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ച വ്യക്തി താനൂരില്‍ അറസ്റ്റില്‍
Kerala News
നോട്ടുകള്‍ ബെല്‍റ്റാക്കി ദേഹത്ത്; 16 ലക്ഷം രുപയുടെ കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ച വ്യക്തി താനൂരില്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th October 2021, 5:20 pm

മലപ്പുറം: 16 ലക്ഷം രൂപയുടെ കുഴല്‍പ്പണം കടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് പൊലീസ് പിടികൂടിയത്. കോയമ്പത്തൂര്‍- കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ താനൂരില്‍ വന്നിറങ്ങിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

നോട്ടുകള്‍ ബെല്‍റ്റ് പോലെ ദേഹത്ത് കെട്ടിവെച്ചായിരുന്നു ഇയാള്‍ എത്തിയത്. 500, 2000 രൂപയുടെ കറന്‍സികളാണ് ഇയാള്‍ ബെല്‍റ്റാക്കി കൊണ്ടുവന്നത്. സമാനമായ രീതിയില്‍ ഇയാള്‍ മുമ്പും കുഴല്‍പ്പണം കടത്തിയതായി പൊലീസ് പറഞ്ഞു.

പൊലീസ് ഇയാളെ നിരന്തരം നിരീക്ഷിച്ചിരുന്നതായും എന്നാല്‍ ഇടയ്ക്കിടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ മാറ്റിയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തും നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നാണ് പൊലീസ് പറഞ്ഞത്.

പിടിയിലായ കാസിം നേരത്തെയും കുഴല്‍പ്പണ കേസുകളില്‍ പിടിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Man arrested for trying to smuggle Rs 16 lakh in cash