അഹമ്മദാബാദ്: ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പാട്ടേലിന് നേരെ ഷൂ എറിഞ്ഞ ആള്‍ പിടിയില്‍. രശ്മിന്‍ പട്ടേല്‍ എന്നയാളാണ് പിടിയിലായത്. രശ്മിന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നാണ് വഡോദര പൊലീസ് അറിയിച്ചത്. എന്നാല്‍ രശ്മിന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല, ബി.ജെ.പിക്കാരനാണെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരിക്കുന്നത്.
രശ്മിന്‍ പട്ടേലിന്റെ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ ഒരു ഓഡിയോ ക്ലിപ്പില്‍, തന്റെ ‘പ്ലാന്‍ വിജയകരമായി തുടരുന്നു’ എന്ന് പറയുന്നത് കേള്‍ക്കാമെന്നും സംഭവത്തില്‍ മറ്റുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് സൂപ്രണ്ട് സുധീര്‍ ദേശായി പറഞ്ഞു.
അതേസമയം, രശ്മിന്‍ പട്ടേല്‍ ബി.ജെ.പി വിമതനാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.ബി.ജെ.പിയുടെ ആഭ്യന്തര പ്രശ്നമാണ് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖ പ്രകാരം 2010ല്‍ ബി.ജെ.പി ടിക്കറ്റില്‍ ഷിനോര്‍ താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രശ്മിന്‍ പട്ടേല്‍ വിജയിച്ചിട്ടുണ്ടെന്നും ദോഷി ചൂണ്ടിക്കാട്ടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക