| Sunday, 8th April 2018, 7:46 am

'ഹര്‍ദ്ദിക് പട്ടേല്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി സമുദായത്തെ പരിഹസിക്കുന്നു'; ഹര്‍ദ്ദികിന് നേരെ യുവാവിന്റെ മഷി ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉജ്ജൈന്‍: ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിന് നേരെ മഷി ആക്രമണം. അക്രമിയെ അനുയായികള്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. ഹര്‍ദ്ദിക് പട്ടേല്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി സമുദായത്തെ പരിഹസിക്കുന്നു എന്നാരോപിച്ചാണ് മഷിപ്രയോഗമെന്ന് അക്രമി പറഞ്ഞതായി പൊലീസ് അറിയിച്ചു.

നഗരത്തിലെ ഒരു ഹോട്ടലില്‍ പത്രസമ്മേളനത്തിനായെത്തിയ ഹര്‍ദ്ദിക് പട്ടേലിനെതിരെ മിലിന്‍ ഗുര്‍ജര്‍ എന്നയാളാണ് മഷി ഒഴിച്ചത്. ഹര്‍ദ്ദികിനൊപ്പമുണ്ടായിരുന്നവര്‍ ഇയാളെ പിടിച്ചു വയ്ക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു.

“അയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹര്‍ദ്ദിക് പട്ടേല്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ഗുര്‍ജാര്‍ വിഭാഗത്തെയും പട്ടീദാര്‍ സമുദായത്തെയും പരിഹസിക്കുന്നതിനാലാണ് മഷി ഒഴിച്ചതെന്നാണ് അയാളുടെ കുറ്റസമ്മതം”- നങ്കേത പൊലീസ് സ്റ്റേഷന്‍ ഓഫിസന്‍ ഓ.പി ആഹിര്‍ പറഞ്ഞു.


Read Also: മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ രാജ്യത്ത് ആദ്യമായി മാര്‍ഗ്ഗരേഖയുമായി കേരളം


അതേസമയം, പത്രസമ്മേളനം തുടര്‍ന്ന ഹര്‍ദ്ദിക് പട്ടേല്‍ ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും കര്‍ഷക വിരുദ്ധ നിലപാടുകളെ വിമര്‍ഷിച്ചു. സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണെന്നാണ് ഹര്‍ദ്ദിക് ആരോപിച്ചത്.

നീമുച്ചിലെയും മന്ദ്‌സൗറിലെയും പരിപാടികള്‍ക്ക് ശേഷമാണ് ഹര്‍ദ്ദിക് ഉജ്ജൈനിലെത്തിയത്. തുടര്‍ന്ന് ഭോപ്പാലിലും ശേഷം സാഗര്‍ ജില്ലയിലെ ഗര്‍ഹകോട്ടയിലെ കര്‍ഷക റാലി നയിക്കാന്‍ പോവും.

We use cookies to give you the best possible experience. Learn more