ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തിയതിന് യുവാവ് അറസ്റ്റില്‍. ആദിത്യനാഥിന്റെ ചിത്രമുപയോഗിച്ച് ഗംഗാ തീരത്ത് വെച്ചാണ് യുവാവ് പൂജ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
റിയോഠിയിലെ ദല്‍ഛപ്ര നിവാസിയായ ബ്രിജേഷ് യാദവ് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അഞ്ചു പണ്ഡിറ്റുമാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ബ്രിജേഷിനെ അറസ്റ്റ് ചെയ്തത്.
ബ്രിജേഷ് ഇവരെ തെറ്റിദ്ധരിപ്പിച്ച് ഗംഗാ തീരത്തേക്ക് പൂജാ കര്‍മങ്ങള്‍ക്കായി കൊണ്ടുവന്നുവെന്നാണ് പണ്ഡിറ്റുമാരുടെ വാദം. ബ്രിജേഷ് അവരോട് ഗംഗാ പൂജ ചെയ്യാന്‍ ആവശ്യപ്പെട്ടതായും പണ്ഡിറ്റുമാര്‍ ആരോപിക്കുന്നു.
യോഗിയുടെ ചിത്രത്തിന് മുമ്പില്‍ വെച്ച് പിണ്ഡം വെക്കുന്ന ഒരു ചെറിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുവെന്നും ആരോപണമുണ്ട്.
സമാധാന ലംഘനം നടത്തിയെന്നാരോപിച്ചാണ് പൊലീസ് ബ്രിജേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക