ഫെയ്‌സ് ബുക്കില്‍ പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം:എന്‍ജിനീയര്‍ അറസ്റ്റില്‍
India
ഫെയ്‌സ് ബുക്കില്‍ പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം:എന്‍ജിനീയര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th February 2013, 4:25 pm

ലഖ്‌നൗ: സോഷ്യല്‍നെറ്റ് വര്‍ക്കിങ്ങ് സൈറ്റായ ഫെയ്‌സ്ബുക്കിലൂടെ
പ്രധാനമന്ത്രിക്കെതിരെ  പ്രകോപനപരമായ അഭിപ്രായം നടത്തിയതിന് എന്‍ജിനീയര്‍ അറസ്റ്റില്‍. പ്രധാനമന്ത്രിയെ കൂടാതെ വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി കപില്‍സിബല്‍, സമാജ് വാദി
പാര്‍ട്ടി നേതാവ് മുലായം സിങ്ങ് എന്നിവര്‍ക്കെതിരെയും മോശം കാര്‍ട്ടുണുകളും  ഫെയ്‌സ്ബൂക്കില്‍ ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.[]

ആഗ്രയിലെ ദയാല്‍ ബാഗ് സ്വദേശിയും  സിവില്‍ എന്‍ജിനീയര്‍ സജ്ഞയ് ചൗധരിയെയാണ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ
സിം കാര്‍ഡും, ഡാറ്റാകാര്‍ഡും, ലാപ്പ്‌ടോപ്പും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സാമുദായികപരമായും
വര്‍ഗീയപരമായും പരമര്‍ശം നടത്തിയതിനാലാണ് ഇയാളെ അറസ്റ്റ ചെയ്തതെന്ന് ആഗ്ര പോലീസ് സുപ്രണ്ട് സുബാഷ് ചന്ത്ര ദുബെ പറഞ്ഞു. മറ്റ് യാതൊരു വിധ രാഷ്ട്രീയ ഇടപെടലും ഉണ്ടായില്ല.

പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത ശേഷം വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റ് മായ്ച്ച് കളഞ്ഞതായും, ഫെയ്‌സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഐ.പി.സി 153 എ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ഫെയ്‌സ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയ രണ്ട് പേരെ  അറസ്റ്റ് ചെയ്തിരുന്നു.