| Tuesday, 10th August 2021, 10:29 pm

'ഇ ബുള്‍ജെറ്റ് സഹോദരന്‍'മാരെ അറസ്റ്റ് ചെയ്തതിന് പൊലീസിനെ അസഭ്യം പറഞ്ഞയാള്‍ പൊലീസ് പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: പൊലീസിനെ സോഷ്യല്‍ മീഡിയയിലൂടെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. ആര്‍.ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിന് വ്ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാാര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഇയാള്‍ പൊലീസിനെ അസഭ്യം പറഞ്ഞത്.

രാമന്‍ കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചു ആണ് കൊല്ലത്ത് അറസ്റ്റിലായത്.

ആര്‍.ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിന് പിടിയിലായ വ്ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ക്ക് ഇന്ന് ജാമ്യം ലഭിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവെക്കണമെന്ന് കോടതി അറിയിച്ചു.

വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങള്‍ക്കും പിഴയൊടുക്കാന്‍ ഒരുക്കമാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇവര്‍ പറഞ്ഞിരുന്നു. സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവരാണ് ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാര്‍ എന്നറിയപ്പെടുന്നത്.

ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പടെ ആറ് വകുപ്പുകള്‍ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരില്‍ കേസെടുത്തത്. പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിലെ 3(1) വകുപ്പ് പ്രകാരം കേസുണ്ട്.

ഒമ്പത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് മൂന്നുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 353-ാം വകുപ്പും ചുമത്തി. ഇവ രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Man arrested for insulting police for arresting ‘E Buljet brothers’

We use cookies to give you the best possible experience. Learn more