പത്തനംതിട്ട: പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി പിടിയില്‍. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ടിജു ജോര്‍ജ്ജ് തോമസാണ് പൊലീസ് പിടിയിലായത്.
ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ചൊവ്വാഴ്ച്ച പനങ്ങാട് എസ്.ഐ യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. കൊച്ചിയില്‍ സൈക്കോളജി വിദ്യാര്‍ത്ഥിനിയായ വിവാഹമോചിതയെയാണ് വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച് ലൈംഗികമായി ചൂഷണം നടത്തിയത്.
ഭാര്യ മരിച്ചു പോയെന്നും രണ്ടാം വിവാഹത്തിനു താല്‍പര്യമുണ്ടെന്നുമാണ് ഇയാള്‍ വിവാഹം ആലോചിച്ച ഒരു പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. പൈലറ്റ് യൂണിഫോമിലുള്ള ഫോട്ടോകള്‍ കാണിച്ചായിരുന്നു ഇയാള്‍ ആളുകളെ തെറ്റിധരിപ്പിച്ചത്.
ഇന്‍ഡിഗോ, എയര്‍ ഏഷ്യ എയര്‍ലൈനുകളില്‍ താന്‍ പൈലറ്റായിരുന്നെന്നും കാനഡ മൈഗ്രൈഷനുള്ള ശ്രമത്തിലാണെന്നും ഇയാള്‍ പറഞ്ഞിരുന്നു.
ടിജുവിനെതിരെ മലേഷ്യയിലും ദുബായിലും സമാന കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവാഹ വെബ്‌സൈറ്റിലൂടെ വിവാഹ വാഗ്ദാനം നല്‍കി 17 പെണ്‍കുട്ടികളില്‍നിന്ന് പണം തട്ടിയ കേസില്‍ 2013ല്‍ മലേഷ്യയില്‍നിന്ന് ഇയാള്‍ നിയമനടപടി നേരിട്ടതായി പൊലീസ് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Man arrested fake promising to marry under the false pretense of being a pilot;