ഓണ്‍ലൈനില്‍ 90,000 രൂപയുടെ ആപ്പിള്‍ വാച്ച് വാങ്ങി, കേടാണെന്ന് പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് തിരച്ചയച്ചു; യുവാവ് അറസ്റ്റില്‍
Kerala News
ഓണ്‍ലൈനില്‍ 90,000 രൂപയുടെ ആപ്പിള്‍ വാച്ച് വാങ്ങി, കേടാണെന്ന് പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് തിരച്ചയച്ചു; യുവാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th September 2023, 9:19 am

കൊച്ചി: ഓണ്‍ലൈനിലൂടെ വില കൂടിയ വാച്ച് ഓര്‍ഡര്‍ ചെയ്ത് റിട്ടേണില്‍ ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടിയയാള്‍ പിടിയില്‍. പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയിലെ ലിയാഖത്ത് അലീഖാനെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

90,000 രൂപയുടെ ആപ്പിള്‍ വാച്ചാണ് ഓണ്‍ലൈനിലൂടെ ലിയാഖത്ത് ഓര്‍ഡര്‍ ചെയ്ത് വാങ്ങിയത്. എന്നാല്‍ ഇത് കേടാണെന്ന് പറഞ്ഞ്, ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടുകയായിരുവെന്നാണ് പൊലീസ് പറയുന്നത്.

സമാന സംഭവത്തിന് ഹരിപ്പാട് പൊലീസ് സ്റ്റേഷന്‍ പരിതിയിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ഇതുകൂടാതെ ഊന്നുകല്‍, കോതമംഗലം, മൂന്നാര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലും ഇയാള്‍ തട്ടിപ്പ് നടത്തിയതായി പൊലീസ് അറിയിച്ചു.

Content Highlight: Man arrested after ordering expensive watch online and returning duplicate watch