| Saturday, 5th September 2020, 11:29 am

'വെണ്ടക്കാസാമ്പാര്‍ കഴിക്കാനാണോ ഓണത്തിന് വിളിക്കുന്നതെന്ന് ചോദിക്കും, എന്നാല്‍ പപ്പുവേട്ടന്‍ ഒരുക്കിവെച്ചിരുന്നത് നല്ല പോത്തിറച്ചിറയും ആട്ടിന്‍തലയും'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: സിനിമാലോകത്തെ ഭക്ഷണപ്രിയരെ കുറിച്ച് വാചാലനായി മലയാളികളുടെ പ്രിയതാരം മാമുക്കോയ. ഓണത്തിനും വിഷുവിനും ബീഫും, ആട്ടിറച്ചിയുമുണ്ടാക്കി കുതിരവട്ടം പപ്പു തന്നെ വീട്ടിലേക്ക് വിളിക്കുന്ന അനുഭവം പങ്കുവെക്കുകയാണ് ഡൂള്‍ന്യൂസിന്റെ മെനുമേക്കേഴ്‌സ് പരിപാടിയില്‍ മാമുക്കോയ. ഇറച്ചിയില്ലാതെ കുതിരവട്ടം പപ്പുവിന് ഓണവും വിഷുവുമില്ലെന്നും മാമുക്കോയ പറയുന്നു.

‘കുതിരവട്ടം പപ്പു എല്ലാ ഓണത്തിനും വിഷുവിനും വീട്ടിലേക്ക് വിളിക്കുമായിരുന്നു. വിളിക്കുമ്പോള്‍ ഞാന്‍ ചോദിക്കും നിങ്ങള്‍ വെണ്ടക്കസാമ്പാര്‍ അല്ലേ ഉണ്ടാക്കുകയെന്ന്. എന്നാല്‍ പപ്പുവേട്ടന്റെ വീട്ടില്‍ ചെന്നുനോക്കുമ്പോള്‍ കോഴി, പോത്തിറച്ചി, ആടിന്റെ തല അങ്ങനെ എല്ലാം ഉണ്ടാവും. വിഷുവിന് ഇതൊക്കെ പറ്റുമോ എന്ന് ഞാന്‍ ചോദിക്കും. വേണേല്‍ നക്കിക്കള എന്ന് പപ്പുവേട്ടന്‍ പറയും’, മാമുക്കോയ പറയുന്നു.

വീഡിയോ കാണാം,

ഭക്ഷണമെല്ലാം വിളമ്പി തന്ന് കഴിപ്പിക്കാനും കുതിരവട്ടം പപ്പുവിന് ഇഷ്ടമാണെന്നും മാമുക്കോയ പറഞ്ഞു.

ഇല്ലങ്ങളില്‍ ഷൂട്ട് നടക്കുമ്പോള്‍ ബീഫ് കിട്ടാത്തതിനാല്‍ കുതിരവട്ടം പപ്പുവും, ഒടുവില്‍ ഉണ്ണികൃഷ്ണനും പുറത്ത് നിന്ന് ബീഫ് വാങ്ങിക്കൊണ്ടുവന്നു കഴിക്കുമായിരുന്നുവെന്നും മാമുക്കോയ പറയുന്നു.

‘ഇറച്ചി കയറ്റാന്‍ പറ്റാത്ത ഒരു ഇല്ലത്ത് ബീഫ് ഒളിച്ചു കടത്തിയിട്ടുപോലുമുണ്ട് ഒടുവില്‍, ചില ഇല്ലങ്ങളിലെല്ലാം ബീഫിന്റെ മണമടിച്ചാല്‍ അവിടെ നിന്ന് പുറത്താക്കും. അതുകൊണ്ട് രഹസ്യമായി കഴിക്കാതെ മറ്റെന്ത് ചെയ്യാനാണ്’, മാമുക്കോയ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: mamukoya said about oduvil unnikrishnans and pappus beaf interests

We use cookies to give you the best possible experience. Learn more