മലയാള സിനിമാ താരം മാമുക്കോയ തന്റെ തമിഴ് സിനിമാ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. വിക്രം നായകനാവുന്ന ചിത്രം കോബ്രയിലൂടെയാണ് അരങ്ങേറ്റം. ചിത്രത്തിലെ ഒരു പ്രധാന വേഷത്തെയാണ് മാമുക്കോയ അവതരിപ്പിക്കുന്നത്. കൊവിഡ് കാലത്ത്, മാമുക്കോയ അഭിനയിച്ച സിനിമകളിലെ രംഗങ്ങളെല്ലാം വൈറലായിരുന്നു. അജയ് ജ്ഞാനനുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മാമുക്കോയ മാത്രമല്ല കോബ്രയിലൂടെ അരങ്ങേറ്റം കുറിക്കുന്നത്. മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ സിനിമ അരങ്ങേറ്റം കുറിക്കുമ്പോള്‍ നടി ശ്രീനിധി ഷെട്ടി തമിഴ് സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റമാണ് ഈ ചിത്രത്തിലൂടെ നടത്തുന്നത്.
ചിത്രത്തിന്റെ ചിത്രീകരണം റഷ്യയില്‍ നടക്കുകയായിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.
20ലധികം ലുക്കുകളിലാണ് വിക്രം ഈ ചിത്രത്തിലെത്തുന്നത്. ഏഴ് ലുക്കുകളുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എ.ആര്‍ റഹ്മാന്‍ റിലീസ് ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.