ഭക്ഷണത്തിന് മുന്‍പും ശേഷവും കൈ വൃത്തിയായി കഴുകുന്നവരാണ് മലയാളികള്‍ എന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: ഹോട്ടലുകളില്‍ കൈ കഴുകുന്നതിന് വെള്ളത്തിന് പകരം ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കുന്നതിനുള്ള ഹോട്ടലുടമകളുടെ തീരുമാനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നടന്‍ മാമുക്കോയ നല്‍കിയ മറുപടി നവമാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റ്. രൂക്ഷമായ ഭാഷയിലാണ് നടന്‍ മാമുക്കോയ പ്രതികരിച്ചത്.
വിവിധ ട്രോള്‍ഗ്രൂപ്പുകളും മാമുക്കോയയുടെ മറുപടി ആഘോഷമാക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലെ വാര്‍ത്തയ്ക്കിടെയാണ് സംഭവമുണ്ടായത്.
Also Read: പതഞ്ജലി ടെലകോം സേവനവും 5ജി സിമ്മും! സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ വാസ്തവം
വെള്ളത്തിന് ക്ഷാമം വരാന്‍ പോകുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതിന് പ്രതിവിധിയായി വെള്ളം സംരക്ഷിക്കാനും നിലനിര്‍ത്താനും എന്താണ് വഴി എന്ന് ആലോചിക്കാതെ വെള്ളമില്ലെങ്കില്‍ പകരം എന്ത് ചെയ്യും എന്ന് കണ്ടുപിടിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ:
ഇനി മുതല്‍ അവര്‍ കക്കൂസില്‍ പോകാനും കുളിക്കാനുമെല്ലാം വെള്ളത്തിന് പകരം കടലാസ് ഉപയോഗിക്കട്ടെയെന്ന് പരിഹസിച്ച അദ്ദേഹം ഓരോന്നു നശിക്കുമ്പോള്‍ പകരം വഴി തേടുകയല്ല വേണ്ടതെന്നും പറഞ്ഞു.
കുടിവെള്ളം ഇല്ലാതായാല്‍ പകരം കടലാസ് പുഴുങ്ങിത്തിന്നാല്‍ മതിയോ എന്നും മാമുക്കോയ ചോദിച്ചു. ഓരോ ഹോട്ടലുകള്‍ ബിസിനസിന്റെ ഭാഗമായാണ് ഇത്തരം മണ്ടന്‍ തീരുമാനങ്ങളെടുക്കുന്നത്. ഇതൊക്കെ സമയം കളയാനുള്ള ചര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
കൈ ഉപയോഗിക്കാതെ ഭക്ഷണം കഴിക്കുന്നത് മലയാളികളുടെ സംസ്‌കാരമല്ലെന്നും ഭക്ഷണത്തിന് മുന്‍പും ശേഷവും കൈ വൃത്തിയായി കഴുകുന്നവരാണ് മലയാളികള്‍ എന്നും അദ്ദേഹം പറഞ്ഞു. അതിന് വേണ്ട വെള്ളം കണ്ടെത്തേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.
വെള്ളത്തിന് പകരം കടലാസും ചേമ്പിന്റെ ഇലയുമെല്ലാം ഉപയോഗിക്കാന്‍ പറയുന്നത് ദീര്‍ഘ വീക്ഷണമില്ലാത്ത തീരുമാനമാണ്. ഇതൊക്കെ ചോദിച്ച് വെറുതേ സമയം കളയാന്‍ തന്നെ വിളിച്ചത് എന്തിനാണെന്നും മാമുക്കോയ ചോദിച്ചു.
എന്തായാലും മാമുക്കോയയുടെ കിടിലന്‍ മറുപടി സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. സംഭവത്തെ ആസ്പദമാക്കി നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.
ട്രോളുകള്‍ കാണാം: