| Thursday, 21st October 2021, 2:55 pm

പുട്ടും ഞാനും സെറ്റല്ലേ; വൈറലായി മംമ്തയുടെ പുട്ട് പാട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ നായികയാണ് മംമ്ത മോഹന്‍ദാസ്. നായിക എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് മംമ്ത. ഇപ്പോള്‍ പുതിയൊരു പാട്ടുമായാണ് താരം എത്തിയിരിക്കുന്നത്.

ഡബിള്‍ ഹോഴ്‌സിന്റെ പുതിയ പരസ്യചിത്രത്തിലാണ് താരം പാട്ടുമായി എത്തിയിരിക്കുന്നത്. പാടുക മാത്രമല്ല, മംമ്ത പരസ്യചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട പുട്ടിനെ കുറിച്ചാണ് പാട്ട്. ‘നന്നായി പൊടിച്ച് വെച്ചിട്ട്, പിന്നേം വാരി നിറച്ചില്ലേ എന്നാണ് പുട്ട് പാട്ട് തുടങ്ങുന്നത്. പുട്ടിന്റെ രൂപത്തിലുള്ള മാസ്‌കോട്ടും പരസ്യത്തില്‍ മംമ്തയോടൊപ്പം ചുവടുവെയ്ക്കുന്നുണ്ട്.

മനു രഞ്ജിത്താണ് പുട്ട് പാട്ടിന്റെ വരികളൊരുക്കിയിരിക്കുന്നത്. പി.എസ്. ജയഹരിയാണ് പാട്ടിന്റെ ഈണം ഒരുക്കിയിരിക്കുന്നത്.

നിരവധി പേരാണ് പാട്ടിന് പിന്നാലെ കമന്റുകളുമായി എത്തുന്നത്. പാട്ടിനേക്കാളുപരി പരസ്യത്തിന്റെ ഐഡിയയാണ് കൂടുതല്‍ നന്നായിരിക്കുന്നതെന്നാണ് ആളുകളുടെ അഭിപ്രായം.

രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്ത ഭ്രമം എന്ന ചിത്രത്തിലാണ് മംമ്ത അവസാനമായി അഭിനയിച്ചത്. 2018ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം അന്ധാധുന്റെ റീമേക്കാണ് ഭ്രമം. മംമ്തയ്ക്ക് പുറമെ പൃഥ്വിരാജ്, ആയുഷ്മാന്‍ ഖുരാന, രാധിക ആപ്തെ, തബു എന്നിവരാണ് അന്ധാധുനിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mamtha sings Puttu Pattu for double horse ad

Latest Stories

We use cookies to give you the best possible experience. Learn more