ബി.ജെ.പി വിമതരെ കൂട്ടുപിടിച്ച് മമത ബാനര്‍ജി; യശ്വന്ത് സിന്‍ഹയുമായും അരുണ്‍ ഷൂരിയുമായും നാളെ ചര്‍ച്ച
National
ബി.ജെ.പി വിമതരെ കൂട്ടുപിടിച്ച് മമത ബാനര്‍ജി; യശ്വന്ത് സിന്‍ഹയുമായും അരുണ്‍ ഷൂരിയുമായും നാളെ ചര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th March 2018, 6:25 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെയും ബി.ജെ.പി നേതൃത്വത്തിനെതിരെയും രൂക്ഷമായ വിമര്‍ശനമുന്നയിക്കുന്ന യശ്വന്ത് സിന്‍ഹയുമായി നാളെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചര്‍ച്ച നടത്തും. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്ന മുതിര്‍ന്ന നേതാവ് അരുണ്‍ ഷൂരിയും ശത്രുഘ്‌നന്‍ സിന്‍ഹയും ചര്‍ച്ചയില്‍ പങ്കെടുക്കും.

ഇന്ന് ദല്‍ഹിയിലെത്തിയ മമത പാര്‍ലമെന്റ ഹാളില്‍ വച്ച് വിവിധ കക്ഷികളുടെ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായോ എന്ന ചോദ്യത്തിന് രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ കാണുമ്പോള്‍ രാഷ്ട്രീയം തന്നെയാവും ചര്‍ച്ച ചെയ്യുകയെന്ന് മമത പറഞ്ഞു.


Also Read:  ഇത് ബി.ജെ.പി തന്ന സമ്മാനം, ഇതുകൊണ്ട് തുടങ്ങും കോണ്‍ഗ്രസിന്റെ പ്രചാരണം: അമിത് ഷായെ ട്രോളി രാഹുലിന്റെ ട്വീറ്റ്


വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഉറപ്പായും ആവേശം നിറഞ്ഞതായിരിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിക്കെതിരെ വിശാല സഖ്യത്തിനുള്ള ശ്രമം നേരത്തെ തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് ആരംഭിച്ചതാണെന്നും മമത പറഞ്ഞു.

” ഞങ്ങള്‍ ടി.ഡി.പി, എ.എ.പി, ഡി.എം.കെ, ശിവസേന തുടങ്ങിയ പാര്‍ട്ടികളുമായെല്ലാം ചര്‍ച്ച നടത്തിക്കഴിഞ്ഞു. അഖിലേഷും മായാവതിയും ക്ഷണിച്ചാല്‍ ലഖ്‌നൗവിലേക്ക് പോകും.”

എസ്.പിയും ബി.എസ്.പിയും താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ അവരുമായി ചര്‍ച്ച നടത്തുമെന്നും മമത പറഞ്ഞു.


Also Read:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി കുമ്മനമാണോ  പ്രഖ്യാപിക്കുക; കോടിയേരി ബാലകൃഷ്ണന്‍


2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകീകരണം ആവശ്യപ്പെട്ട് ശരത് പവാറാണ് ദല്‍ഹിയില്‍ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. നേരത്തെ സോണിയയും സമാനരീതിയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കായി അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു.

സമാജ് വാദി പാര്‍ട്ടിയും സി.പി.ഐ.എമ്മും എന്‍.സി.പിയുമടക്കം 19 പാര്‍ട്ടികളാണ് അന്ന് സോണിയ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നത്. മമതാ ബാനര്‍ജിയ്ക്കുപകരം സുധീപ് ബന്ധോപാധ്യായ ആയിരുന്നു തൃണമൂലിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.


Also Read:  പെണ്ണിന്റെ വസ്ത്രം നിര്‍ണ്ണയിക്കേണ്ടത് ആരാണ്?


 

അതേസമയം മമതയുടെ ദല്‍ഹി സന്ദര്‍ശനത്തെ വ്യാഥാപ്രയത്നം എന്നായിരുന്നു പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി പദം കിട്ടുമെന്ന് കരുതിയുള്ള മമതയുടെ പ്രകടനം മാത്രമാണിതെന്നായിരുന്നു ദിലീപ് ഘോഷിന്റെ പരിഹാസം.

Watch This Video: