| Sunday, 21st May 2023, 12:23 am

ഷൈൻ ഒരു അൺപ്രഡിക്റ്റബിൾ ആക്ടർ ആണ്, ഷൈനിന്റെ കൂടെ വർക്ക് ചെയ്ത ഓരോ ദിവസവും വ്യത്യസ്തമാണ്: മംമ്ത മോഹൻദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷൈൻ ടോം ചാക്കോ ഒരു അൺപ്രഡിക്റ്റബിൾ ആക്ടർ ആണെന്ന് നടി മംമ്ത മോഹൻദാസ്. മറ്റു നടന്മാർക്ക് കൊണ്ടുവരാൻ കഴിയാത്ത പല പ്രത്യേകതകളും കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരാൻ ഷൈനിന് സാധിക്കുമെന്നും മംമ്ത പറഞ്ഞു. ഷൈൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ എഴുതി വച്ചിരിക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമാകുന്നുണ്ടെന്നും താരം പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്സ് അള്‍ട്ട് എന്ന യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മംമ്ത.

‘ഷൈൻ ഒരു അൺപ്രഡിക്റ്റബിൾ ആക്ടർ ആണ്. വളരെ മികച്ച നടനും കൂടിയാണ് അദ്ദേഹം. മറ്റ് നടന്മാർക്ക് ഒരു കഥാപാത്രത്തിലേക്ക് കൊണ്ടുവരാൻ കഴിയാത്ത പലതും ഷൈനിനെക്കൊണ്ട് സാധിക്കും. ഒരു കഥാപാത്രത്തെക്കുറിച്ച് എഴുതി വച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഷൈൻ പെർഫോം ചെയ്തുവരുമ്പോൾ കൂട്ടി ചേർക്കപ്പെടുന്നുണ്ട്. കാരണം, അദ്ദേഹം തന്റേതായ ചില ശൈലികൾ കൂടി ആ കഥാപാത്രത്തിലേക്ക് നൽകുന്നുണ്ട്.


ഷൈനിന്റെ പ്രത്യേകതകൾ സ്വാഭാവികമായും ചെയ്യുന്ന കഥാപാത്രങ്ങളിലും പ്രതിഫലിക്കുന്നതായി കാണാം. അതിന്റെ മാറ്റങ്ങളാണ് ആ കഥാപാത്രങ്ങളിലും കാണുന്നത്,’ താരം പറഞ്ഞു.

ഷൈനിന്റെ കൂടെ വർക്ക് ചെയ്യുന്ന ഓരോ ദിവസവും വ്യത്യസ്തമാണെന്നും അൺപ്രഡിക്റ്റബിൾ ആയിട്ടുള്ള സ്വഭാവമാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ വ്യത്യസ്തമാക്കുന്നതെന്നും മംമ്ത കൂട്ടിച്ചേർത്തു.

‘ഷൈനിന്റെ കൂടെയുള്ള എല്ലാ ദിവസവും വ്യത്യസ്തമാണ്. ഓരോ ദിവസവും വ്യത്യസ്തമായിട്ടുള്ള പെർഫോമൻസുകളാണ്. ഓരോ ദിവസവും പെർഫോമൻസിനായി ഷൈൻ എടുക്കുന്ന സമയവും വ്യത്യസ്തമാണ്. അൺപ്രഡിക്റ്റബിൾ ആയിട്ടിരിക്കുന്ന സ്വഭാവമാണ് എപ്പോഴും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഇൻഡ്രസ്റ്റിങ് ആക്കുന്നത്. ലൈവിൽ മികച്ച പെർഫോമൻസ് ആണ് ഷൈൻ കാഴ്ചവച്ചിരിക്കുന്നത്,’മംമ്ത പറഞ്ഞു.

Content Highlights: Mamtha on Shine Tom Chacko

We use cookies to give you the best possible experience. Learn more