|

കരിയറിലെ 15ാം വര്‍ഷത്തില്‍ നിര്‍മ്മാതാവായി മംമ്ത; മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിള്‍ 'ലോകമേ' ട്രെയ്‌ലര്‍ പുറത്തുവിട്ട് ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പതിനഞ്ച് വര്‍ഷമായി മംമ്ത മോഹന്‍ദാസ് മലയാളികളുടെ ഇഷ്ട താരമായി മാറിയിട്ട്. 2005 ല്‍ മയൂഖത്തിലൂടെ ആരംഭിച്ച സിനിമാ കരിയറില്‍ 15 വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ ഒരു ചുവടുവെയ്പ്പിന് ഒരുങ്ങുകയാണ് മംമ്ത.

നിര്‍മ്മാതാവായാണ് മംമ്തയുടെ പുതിയ റോള്‍. ക്ലബ് എഫ്.എം റേഡിയോ ജോക്കിയായിരുന്ന ഏകലവ്യന്‍ സുഭാഷ് പാടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആക്കിയ ‘ലോകമേ’ എന്ന റാപ് സോങ് ആണ് മ്യൂസിക് വീഡിയോ ആയി ഒരുക്കുന്നത്. ഗാനത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്റെ ബാനറില്‍ മംമ്ത മോഹന്‍ദാസും നോയല്‍ ബെന്നും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ മ്യൂസിക് സിംഗിള്‍ മലയാളത്തിലെ ഏറ്റവും നിര്‍മ്മാണ ചിലവുള്ള മ്യൂസിക് സിംഗിള്‍ ആണ്.

ബാനി ചന്ദ് ബാബുവാണ് ഈ മ്യൂസിക് സിംഗിള്‍ സംവിധാനം ചെയ്തിരിക്കുന്നത്. എഡിറ്റിങ്ങും ബാനി തന്നെയാണ്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രാഹണം നിര്‍വഹിച്ച ഈ മ്യൂസിക് സിംഗിളിന്റെ നൃത്ത സംവിധാനം പ്രസന്ന മാസ്റ്റര്‍ ആണ്.

വിഷ്വല്‍ എഫക്ട്‌സ് കോക്കനട് ബഞ്ച് ക്രിയേഷന്‍സും. മ്യൂസിക് മാസ്റ്ററിങ് അച്ചു രാജാമണിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനോജ് വസന്തകുമാര്‍, സൗണ്ട് എഫക്ട്‌സ് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കളറിംഗ് ശ്രിക് വാരിയര്‍, ലൈന്‍ പ്രൊഡ്യൂസര്‍ ജാവേദ് ചെമ്പ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Mamtha mohandas became producer for the first time lokame trailer out by dq