'ഗാന്ധിയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ച ചരിത്രകാരനെ സര്‍ക്കാര്‍ ഭയക്കുന്നു', മമത ബാനര്‍ജി
CAA Protest
'ഗാന്ധിയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ച ചരിത്രകാരനെ സര്‍ക്കാര്‍ ഭയക്കുന്നു', മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2019, 2:33 pm

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാന്‍ര്‍ജി.

സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ ഭയക്കുന്നു ഗാന്ധിജിയുടെ പോസ്റ്റര്‍ കൈയ്യില്‍ വെച്ചതിനും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനും ഇന്ത്യയിലെ പ്രഗല്‍ഭനായ ചരിത്രകാരനെ സര്‍ക്കാര്‍ ഭയക്കുന്നു. എന്നു ട്വീറ്റ് ചെയ്ത മമത അറസ്റ്റിലായ എല്ലാവര്‍ക്കും പിന്തുണ പ്രഖ്യാപിക്കുന്നവെന്നും കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി നിയമത്തിനെതിരെ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ചരിത്രകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

നഗരത്തിലെ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ഇന്നത്തെ പ്രതിഷേധ പരിപാടികള്‍ കണക്കിലെടുത്ത് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ പൗരത്വഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധിച്ച സി.പി.ഐ.എം മുതിര്‍ന്ന നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഡി. രാജയും ദല്‍ഹിയില്‍ അറസ്റ്റിലായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റെഡ് ഫോര്‍ട്ടിന് സമീപം പ്രതിഷേധിച്ച ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഉമര്‍ ഖാലിദിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.