| Saturday, 28th December 2019, 9:56 pm

'നിങ്ങളെ ഓര്‍ത്ത് അപമാനിക്കുന്നു'; പൗരത്വ നിയമത്തിനെതിരെ കവിതയുമായി മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പൗരത്വ നിയമത്തിനെതിരെയും എന്‍.ആര്‍.സിക്കുമെതിരെയും കവിതയെഴുതി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഞങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അവകാശം തന്നതെന്ന് നരേന്ദ്രമോദി സര്‍ക്കാരിനോട് മമത കവിതയില്‍ ചോദിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫേസ്ബുക്കില്‍ ബംഗാളിയിലും ഇംഗ്ലീഷിലും കവിത മമത ബാനര്‍ജി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗാളി കവിതയ്ക്ക് പേര് അധികാര്‍ എന്നാണ്. ഇംഗ്ലീഷില്‍ അവര്‍ റൈറ്റ് എന്നാണ് പേര്.

‘എന്റെ രാജ്യം വിചിത്രമായ ഒന്നായിരിക്കുന്നു, ഇതെന്റെ മാതൃരാജ്യമല്ല’ എന്നും കവിതയില്‍ പറയുന്നു. ‘ഞങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അവകാശം തന്നത്. നിങ്ങളെ ഓര്‍ത്ത് അപമാനിക്കുന്നു, നിങ്ങളുടെ ബോധ്യങ്ങളെയും എന്നും’ കവിതയിലുണ്ട്.

ഡിസംബര്‍ 19 ന് മംഗളൂരുവില്‍ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഞ്ച് ലക്ഷം രൂപ കൈമാറിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more