| Wednesday, 22nd January 2020, 4:09 pm

'ഇത് നമ്മുടെ മണ്ണാണ്, ഇവിടെ ഒരാള്‍ക്കും വിഭജനം ഉണ്ടാക്കാനാവില്ല, എന്റെ ഉറപ്പ്'; ഡാര്‍ജിലിംഗില്‍ മമതയുടെ മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കും എന്‍.പി.ആറിനുമെതിരെ ഡാര്‍ജിലിംഗില്‍ റാലി നടത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദേശീയ പതാകയേന്തിയ നിരവധി പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമം പാര്‍ലമെന്റില്‍ പാസ്സാക്കിയതിന് ശേഷം നിരവധി പ്രക്ഷോഭങ്ങള്‍ക്കാണ് മമത ബാനര്‍ജി നേതൃത്വം നല്‍കിയത്. നിരവധി റാലികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘പൗരത്വ നിയമത്തെ കുറിച്ചും എന്‍.ആര്‍.സിയെയും നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങളെ ആരും തൊടില്ല. ഇത് നമ്മുടെ മണ്ണാണ്, ഇവിടെ ഒരാള്‍ക്കും വിഭജനം ഉണ്ടാക്കാനാവില്ല, എന്റെ ഉറപ്പ്’ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മമത ബാനര്‍ജി പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങള്‍ ഈ നിയമങ്ങളെ ഭയക്കേണ്ടതില്ലെന്നും ബംഗാളിലെ മനുഷ്യരെ ബാധിക്കില്ലെന്നും മമത നേരത്തെ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more