ന്യൂദല്‍ഹി: ദല്‍ഹിയിലെ കലാപത്തിനിരയായവര്‍ക്ക് വേണ്ടി രാജ്യവ്യാപകമായി ഫണ്ട് ശേഖരണം നടത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. 10 ലക്ഷം രൂപ നിലവില്‍ ഇതിലേക്ക് വകയിരുത്തിയതായും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറക് ഒബ്രയാന്‍ പറഞ്ഞു.
ദല്‍ഹിയിലെ ആക്രമണം ഒരു വംശഹത്യ ആണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമെന്ന് ഡെറക് ഒബ്രയാന്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫണ്ടിലേക്ക് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജി അഞ്ച് ലക്ഷം രൂപ നല്‍കി. മമത രചിച്ച പുസ്തകങ്ങളുടെ റോയല്‍റ്റി തുകയാണ് നല്‍കിയത്. പാര്‍ട്ടി എം.പിമാര്‍ ചേര്‍ന്നാണ് അഞ്ച് ലക്ഷം രൂപ നല്‍കിയത്.
ദല്‍ഹിയിലേത് വംശഹത്യയും തീരുമാനിച്ചുറപ്പിച്ച് നടത്തിയ കൊലപാതകങ്ങളുമാണ്. അത് കൊണ്ടാണ് സര്‍ക്കാരിന് കടുപ്പമേറിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാത്തതെന്നും ഡെറക് ഒബ്രയാന്‍ പറഞ്ഞു.
‘നിങ്ങളുടെ കൈകളില്‍ ചോരക്കറയുണ്ട്. കീബോര്‍ഡുകളില്‍ കുത്തിയിരിക്കാതെ നിങ്ങള്‍ പാര്‍ലമെന്റിലേക്ക് വരൂ, ചോദ്യങ്ങള്‍ ഉത്തരം പറയൂ’ മോദി സര്‍ക്കാരിന്റെ നിശബദ്തയെ വിമര്‍ശിച്ച് ഡെറക് ഒബ്രയാന്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ