മമ്മൂട്ടിയാണ് നായകന്‍. മമ്മൂട്ടിയുടെ ജോഡിയായി ആശാ ശരത് എത്തുന്നു. മമ്മൂട്ടിയുടെ “പ്ലേ ഹൗസ്” തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
മമ്മൂട്ടിയ്‌ക്കൊപ്പം ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പത്മസൂര്യയിപ്പോള്‍. ” ചിത്രത്തില്‍ എന്റേത് ഒരു അതിഥി വേഷം മാത്രമാണ്. ഞാനുള്‍പ്പെടുന്ന ഭാഗങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയായി. മമ്മൂട്ടിയോടൊപ്പം ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. ഡാഡി കൂളില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിരുന്നെങ്കിലും ചമ്മല്‍ കാരണം അദ്ദേഹത്തിന്റെ സാന്നിധ്യം ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല. “വര്‍ഷ”ത്തിന്റെ സെറ്റില്‍വെച്ച് മമ്മൂട്ടിയുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞു. മമതയും, ആശ ശരതും ഞാനും മമ്മൂക്കയ്‌ക്കൊപ്പമിരുന്ന് ഭക്ഷണം, യാത്ര, അനുഭവങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു.” പത്മസൂര്യ പറഞ്ഞു.
ചിത്രത്തില്‍ വേണുവെന്ന ബിസിനസുകാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പ്രവാസജീവിതത്തിനു ശേഷം നാട്ടിലെത്തിയ വേണു നാട്ടില്‍ ചെറിയൊരു ചിട്ടികമ്പനി തുടങ്ങുന്നു. സത്യസന്ധമായി പ്രവര്‍ത്തിച്ച കമ്പനി പെട്ടെന്നു തന്നെ പേരെടുക്കുന്നു. അതോടെ ഈ രംഗത്ത് അയാള്‍ക്ക് ഒട്ടേറെ ശത്രുക്കള്‍ കടന്നുവരുന്നു. അത് അയാളുടെ വ്യക്തിജീവിതത്തെയും ബാധിക്കുന്നു. ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് അയാള്‍ വീണ്ടും പ്രവാസിയാകാന്‍ ഒരുങ്ങുകയാണ്.
“വര്‍ഷ”ത്തിന്റെ ചിത്രീകരണം തൃശൂരില്‍ പുരോഗമിക്കുകയാണ്.