Advertisement
Entertainment
ബിലാലിന്റെ ഷൂട്ടിന് വേണ്ടി എല്ലാം റെഡിയായിരുന്നു, ആ ഒരൊറ്റക്കാരണം കൊണ്ട് ഷൂട്ട് മുടങ്ങി : മംമ്ത മോഹന്‍ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 25, 10:03 am
Tuesday, 25th June 2024, 3:33 pm

മലയാളസിനിമയിലെ മാറ്റത്തിന് വഴിവെച്ച ചിത്രങ്ങളിലൊന്നാണ് ബിഗ് ബി. അമല്‍ നീരദ് എന്ന സംവിധായകനൊപ്പം ഒരുപിടി മികച്ച ടെക്‌നീഷ്യന്മാരും മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ബിഗ് ബിയ്ക്കായില്ലെങ്കിലും കാലങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ ആരാധകരുടെ പ്രിയ കഥാപാത്രമായി ബിലാല്‍ മാറി.

ചിത്രത്തിലെ ഡയലോഗുകള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ബിലാല്‍ എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം 2017ല്‍ അമല്‍ നീരദ് അനൗണ്‍സ് ചെയ്തിരുന്നു. എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സിനിമയെപ്പറ്റി മറ്റ് അപ്‌ഡേറ്റുകളൊന്നും വന്നിരുന്നില്ല.

ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ച ഭീഷ്മപര്‍വം വന്‍ വിജയമായിരുന്നു. എന്നാല്‍ ഭീഷ്മപര്‍വത്തിന് മുമ്പ് ബിലാല്‍ നടക്കേണ്ടതായിരുന്നുവെന്ന് പറയുകയാണ് മംമ്താ മോഹന്‍ദാസ്.

  ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റും മറ്റ് ലൊക്കേഷനുകളും എല്ലാം റെഡിയായിരുന്നുവെന്നും എന്നാല്‍ അവസാനനിമിഷം ഷൂട്ട് നടക്കാതെ പോയതാണെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ പുതിയ ചിത്രമായ മഹാരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് മംമ്ത ഇക്കാര്യം പറഞ്ഞത്.

‘ബിഗ് ബിയുടെ സെക്കന്‍ഡ് പാര്‍ട്ട് ബിലാല്‍ ഷൂട്ട് നടക്കാനിരുന്നതായിരുന്നു. ഭീഷ്മപര്‍വത്തിന് മുമ്പ് ചെയ്യേണ്ട സിനിമയായിരുന്നു ബിലാല്‍. എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ഡേറ്റും കിട്ടി, ലൊക്കേഷനുകളും ശരിയായി നിന്നതായിരുന്നു. പക്ഷേ ആ സമയത്ത് കൊവിഡ് നിയന്ത്രണവും ലോക്ക്ഡൗണും വന്നതുകൊണ്ട് ഷൂട്ട് ഡ്രോപ്പായി. ഇനി അത് എപ്പോള്‍ നടക്കുമെന്ന് അറിയില്ല,’ മംമ്ത പറഞ്ഞു.

Content Highlight: Mamta Mohandas about Bilal movie