ന്യൂദല്‍ഹി: കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ബംഗാള്‍ സംസ്ഥാനത്തെ ആരോഗ്യ വകുപ്പിനെതിരെ നടത്തുന്ന വ്യാജവാര്‍ത്ത പ്രചരണം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ഐ.ടി സെല്ലിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി. ഈ പ്രതിസന്ധി ഘട്ടത്തില്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്നും മമത ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി വിവരം നല്‍കുന്നില്ലെന്നും വിവരങ്ങള്‍ മറച്ചു വെക്കുകയാണെന്നും ബി.ജെ.പി ഐ.ടി സെല്‍ അദ്ധ്യക്ഷന്‍ അമിത് മാളവ്യ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം.
എന്നാല്‍ ബി.ജെ.പിയുടെയോ അമിത് മാളവ്യയുടെയോ പേര് പരാമര്‍ശിക്കാതെയാണ് മമതയുടെ വിമര്‍ശനം. സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ഒരു ആഗോള ഉപദേശക സമിതി രൂപീകരിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൊവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഏത് രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് മാര്‍ഗനിര്‍ദേശം നല്‍കലാണ് ഈ സമിതി രൂപീകരണത്തിന്റെ ഉദ്ദേശം. നോബല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി ഈ സമിതിയില്‍ അംഗമാണ്.