| Wednesday, 20th March 2019, 8:43 am

ഭക്തി എന്നാല്‍ നെറ്റിയിലെ കുറിയല്ല; മന്ത്രോച്ചാരണത്തില്‍ തന്നെ മത്സരിക്കാന്‍ മോദിയേയും അമിത് ഷായേയും വെല്ലു വിളിച്ച് മമതാ ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മന്ത്രോച്ചാരണത്തില്‍ തന്നെ മത്സരിക്കാന്‍ വെല്ലുവിളിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

“ഭക്തി എന്ന് പറഞ്ഞാല്‍ നെറ്റിയില്‍ തൊടുന്ന കുറി മാത്രമല്ല. മന്ത്രങ്ങളുടെ പൊരുള്‍ മനസ്സിലാകണം. ഞാന്‍ മോദിയേയും അമിത് ഷായേയും എന്നോടൊപ്പം മന്ത്രാച്ചാരണം നടത്താന്‍ വെല്ലുവിളിക്കുകയാണ് കൊല്‍ക്കത്തയില്‍ നടന്ന പരിപാടിക്കിടെ”- മമത പറഞ്ഞു.

തന്റെ മതം മാനവികതയാണെന്നും, ആത്മീയതയെക്കുറിച്ച് തനിക്കാരുടേയും ഉപദേശം വേണ്ടെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു. തന്റെ സര്‍ക്കാര്‍ സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങള്‍ പുനരുദ്ധാരണം ചെയ്തതും മമത ചൂണ്ടിക്കാട്ടി.

Also Read തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്‌ക്കെതിരേ കേസ്

മമതാ ബാനര്‍ജി സംസ്ഥാനത്ത് ന്യൂനപക്ഷ പ്രീണനത്തിലൂടെ വോട്ടു പിടിക്കുകയാണെന്ന് ബി.ജെ.പി നിരന്തരം ആക്ഷേപം ഉന്നിയിച്ചിരുന്നു. ഞാന്‍ ബംഗാളില്‍ പൂജ നടത്താന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് അവര്‍ എനിക്ക് നേരെ വിരല്‍ ചൂണ്ടുകയാണ്. അവര്‍ ത്രിണമുലിന്റെ ഭരണകാലത്ത് സംസ്ഥാനത്ത് നിര്‍മിച്ച് ക്ഷേത്രങ്ങള്‍ പോയി കാണണം. മമത പറഞ്ഞു.

ബി.ജെ.പി തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ടു നേടാന്‍ ശ്രമിക്കുകയാണെന്നും, തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ബി.ജെ.പി രാമക്ഷേത്ര നിര്‍മാണം ഒരു അജണ്ടയാക്കി ഉയര്‍ത്തിക്കൊണ്ടു വരുമെന്നും മമത തിരിച്ചടിച്ചു.

ശുദ്ധമായ മനസ്സോടെ നിറങ്ങള്‍ കൊണ്ടുള്ള ഹോളിയിലാണ് തനിക്ക് വിശ്വാസമെന്നും, ചിലരെ പോലെ മറ്റുള്ളവരുടെ രക്തം കൊണ്ട് ഹോളി ആഘോഷിക്കുന്നതില്‍ തനിക്ക് വിശ്വാസമില്ലെന്നും മമത പറഞ്ഞു.

ബി.ജെ.പിയെ പോലെ ഒരു വര്‍ഗീയശക്തിയില്‍ നിന്ന് തനിക്ക് മതസൗഹാര്‍ദത്തിന്റെ പാഠങ്ങള്‍ പഠിക്കേണ്ട ഗതികേടില്ലെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more