| Saturday, 21st December 2019, 6:25 pm

ദേശീയ പൗരത്വ നിയമത്തിനെതിരെ 'കാക്കാചീച്ചി'യുമായി മമത ബാനര്‍ജി; ട്രെന്‍ഡിംഗായി 'കാക്കാചീച്ചി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടക്കവേ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ദേശീയ പൗരത്വ ഭേദഗതി നിയമം എന്ന സി.എ.എയെ പരിഹസിച്ച് ‘കാക്കാചീച്ചി’ എന്ന് മുദ്രാവാക്യം മുഴക്കുന്നതാണ് വീഡിയോ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ട്വിറ്ററില്‍ ചിലര്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുകയും പിന്നീട് ‘കാക്കാചീച്ചി’ എന്നത് ട്രെന്‍ഡിംഗാവുകയും ചെയ്തു. രസകരമായ കമന്റുകളോടെയാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്  മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. രാജ്യതാല്‍പര്യം പരിഗണിക്കണമെന്നും മമത മോദിയോട് ആവശ്യപ്പെട്ടു. ഇത് ജയ പരാജയങ്ങളുടെ കാര്യമല്ലെന്നും അവര്‍ പറഞ്ഞു. പൗരത്വ നിയമം റദ്ദാക്കുന്നതിനെക്കുറിച്ച് മോദി ഉറപ്പുവരുത്തണമെന്നും മമത അഭിപ്രായപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more