| Wednesday, 1st November 2017, 3:31 pm

മോഹന്‍ലാല്‍ മാത്രമല്ല മമ്മൂട്ടിയും കുഞ്ഞാലിമരക്കാരാകും; ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും കുഞ്ഞാലി മരക്കാര്‍ വരുന്നു. പ്രിയദര്‍ശന്‍ തന്റെ കുഞ്ഞാലി മരക്കാര്‍ അനൗണ്‍സ് ചെയതതിന് തൊട്ടുപിന്നാലെയാണ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ സിനിമയാക്കുന്നത് ഓഗസ്റ്റ് സിനിമാസ് പ്രഖ്യാപിച്ചത്.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 6ാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ കാലത്ത് പോര്‍ച്ചുഗീസുകാരില്‍ നിന്നും തീരം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട നാവികപ്പടയുടെ നായകര്‍ക്കു നല്‍കിയ പേരാണ് കുഞ്ഞാലി മരക്കാര്‍ എന്നത്. നാലു പ്രധാന കുഞ്ഞാലി മരക്കാര്‍ ഉണ്ട്. ഇതില്‍ കുഞ്ഞാലി നാലാമനായിട്ടായിരിക്കും മെഗാസ്റ്റാര്‍ രംഗത്തെത്തുക.

ടി.പി രാജീവനും ശങ്കര്‍ രാമകൃഷ്ണനുമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. കുഞ്ഞാലി മരക്കാര്‍ ഇടക്ക് വെച്ച് നിര്‍ത്തി എന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കര്‍ണ്ണന്‍ മെഗാ പ്രോജക്റ്റ് ഉപേക്ഷിച്ചപ്പോളായിരുന്നു ഇത്.


Also Read സഹതാരങ്ങള്‍ക്ക് സ്വന്തം ഹോട്ടലില്‍ വിരുന്നൊരുക്കി ക്യാപ്റ്റന്‍ കോഹ്‌ലി


നിലവില്‍ മമ്മൂട്ടിയുടെതായി മാമാങ്കത്തിനെ അടിസ്ഥാനമാക്കി പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.
പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ ആവുന്നെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.  ചിത്രത്തിനുവേണ്ടിയുള്ള റിസര്‍ച്ച് പുരോഗമിക്കുകയാണെന്നും പത്തുമാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാവുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more