രാഹുൽ സദാശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭ്രമയുഗം തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.
രാഹുൽ സദാശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭ്രമയുഗം തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.
കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മമ്മൂട്ടി കളം നിറഞ്ഞു നിൽക്കുമ്പോൾ മമ്മൂട്ടി ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്.
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് ഒരുക്കുന്ന ‘ടർബോ’ പാക്കപ്പ് ആയിരിക്കുന്നു. മമ്മൂട്ടി കമ്പനിയാണ് വിവരം പുറത്തുവിട്ടത്. നേരത്തെയിറങ്ങിയ ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റിലിന് വലിയ സ്വീകാര്യതയായിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
‘കണ്ണൂർ സ്‌ക്വാഡ്’ന്റെയും ‘കാതൽ ദി കോർ’ന്റെയും വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന അടുത്ത ചിത്രമാണ് ‘ടർബോ’. ഈ മാസ്സ് ആക്ഷൻ കൊമേർഷ്യൽ ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ് കൈകാര്യം ചെയ്യുന്നത്.
കന്നഡ താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ജസ്റ്റിൻ വർഗ്ഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. വിഷ്ണു ശർമയാണ് ഛായാഗ്രഹകൻ. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവഹിക്കും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ,
പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്. ഡിജിറ്റൽ മാർക്കറ്റിങ്: വിഷ്ണു സുഗതൻ, പി.ആർ.ഒ: ശബരി.
Content Highlight: Mamooty’s Turbo Movie Pack up