മിസ്റ്ററി പുറത്തുവിടാതെ മമ്മൂക്കയും പിള്ളേരും; റൊഷാക്കിന്റെ മേക്കിങ് വീഡിയോ
Entertainment news
മിസ്റ്ററി പുറത്തുവിടാതെ മമ്മൂക്കയും പിള്ളേരും; റൊഷാക്കിന്റെ മേക്കിങ് വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th August 2022, 8:57 pm

 

മമ്മൂട്ടി ആരാധകരും സിനിമ പ്രേമികളും ഒരുപാട് കാത്തിരിക്കുന്ന ചിത്രമാണ് റൊഷാക്ക്. അണിയറയില്‍ ഒരുങ്ങുന്ന അഡാര്‍ ചിത്രമാണെന്നാണ് ആരാധകര്‍ റൊഷാക്കിനെ വിശേഷിപ്പിക്കുന്നത്. കെട്ടിയോളാണ് എന്റെ മാലാഖ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് റൊഷാക്ക്.

ഇപ്പോള്‍ റൊഷാക്കിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വെഫയര്‍ ഫിലിംസും മമ്മൂട്ടി കമ്പനിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മിസ്റ്ററി ത്രില്ലറായിട്ടാണ് പുറത്തിറങ്ങുന്നത്.

സമീര്‍ അബ്ദുല്‍ തിരകഥ എഴുതുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്കും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പുഴുവിന് ശേഷം മമ്മൂട്ടി നായകനായെത്തുന്ന ചിത്രമാണ് റൊഷാക്ക്. സി.ബി.ഐക്ക് ശേഷം തിയേറ്റില്‍ എത്തുന്ന ചിത്രവുമാണ് റൊഷാക്ക്.

മികച്ച ലൈനപ്പുള്ള മമ്മൂട്ടിയുടെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് റൊഷാക്ക്. മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന സിനിമയാണിത്. മേക്കിങ് വീഡിയോയിലും വ്യത്യസ്ത ലുക്കിലുള്ള മമ്മൂട്ടിയെയാണ് കാണാന്‍ സാധിക്കുക. സിനിമയുടെ മിസ്റ്ററി സ്വഭാവം മേക്കിങ് വീഡിയോയില്‍ മൊത്തം കാണാന്‍ സാധിക്കും.

റൊഷാക്കിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍, രഞ്ജിത്തിന്റെ കടുഗന്നാവ ഒരു യാത്ര എന്നിവയാണ് അണിയറിയില്‍ ഒരുങ്ങുന്ന മറ്റു മമ്മൂട്ടി ചിത്രം.

Content Highlight: Mammoty Revieled Rorschach making Video