| Tuesday, 18th May 2021, 3:29 pm

മമ്മൂക്കയ്ക്ക് ഫോട്ടോഗ്രഫി ഒരു ക്രേസ് ആണ്: മമ്മൂട്ടിയുടെ ക്യാമറയ്ക്കു മുന്നില്‍പ്പെട്ട ഓര്‍മ്മകള്‍ പങ്കുവെച്ച് മനോജ് കെ.ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ക്യാമറയോടുള്ള താല്‍പ്പര്യം വ്യക്തമാക്കുന്ന ചിത്രങ്ങളുമായി നടന്‍ മനോജ് കെ.ജയന്‍. ഇന്‍സ്റ്റഗ്രാമില്‍ മനോജ് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മമ്മൂക്ക തന്നെയാണ് എടുത്തതെന്ന കുറിപ്പോടെയാണ് മനോജ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. താരസംഘടനയായ അമ്മയുടെ ഒരു പരിപാടിയുമായി ബന്ധപ്പട്ട് ദുബായില്‍ വെച്ച് നടന്ന റിഹേഴ്‌സല്‍ ക്യാംപിനിടെ എടുത്തവയായിരുന്നു ചിത്രങ്ങള്‍.

മനോജ് കെ. ജയന്‍, മണിയന്‍പിള്ള രാജു, ശ്വേത മേനോന്‍ എന്നിവരുടെ ചിത്രങ്ങള്‍ മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തുന്ന ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘മമ്മൂക്കയ്ക്ക് Photography ഒരു Craze ആണ്. പല തവണ അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ ഞാന്‍ പെട്ടിട്ടുണ്ട് അത് വലിയ സന്തോഷമാണ്,ഭാഗ്യമാണ്. കാരണം അത് എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്നതായിരിക്കും. Dubai ല്‍ അമ്മ show യുടെ Rehersal ന്റെ ഇടയില്‍ photographer JP യുടെ ക്യാമറയില്‍ മമ്മുക്കയുടെ click. കൂടെ, ശ്വേതയും ,മണിയന്‍പിള്ള രാജുവേട്ടനും’, മനോജ് ഇന്‍സ്റ്റഗ്രാമിലെഴുതി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mammotty Taking Pictures Manoj K Jayan Instagram

We use cookies to give you the best possible experience. Learn more