| Friday, 10th December 2021, 4:27 pm

ദി ഫോട്ടോഗ്രാഫര്‍ ആന്‍ഡ് ദി ഫോട്ടോഗ്രാഫ്; മമ്മൂക്കയുടെ പുതിയ ചിത്രവും വൈറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് അഭിനയവും വാഹനഭ്രമവും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ളത് ഫോട്ടോഗ്രഫിയാണ്. മമ്മൂട്ടി എടുത്ത ഫോട്ടോ മാത്രമല്ല, അത് പകര്‍ത്തുന്ന മമ്മൂട്ടിയുടെ വീഡിയോകളും സാമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവാറുണ്ട്.

മമ്മൂട്ടി എടുത്ത ഏറ്റവും പുതിയ ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഹംഗറിയിലെ പാര്‍ലമെന്റ് ബില്‍ഡിങ്ങിന്റെ ചിത്രമാണ് താരം പകര്‍ത്തിയത്. ചിത്രമെടുക്കുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

വീഡിയോയ്ക്ക് പശ്ചാത്തലമായി മമ്മൂട്ടിയുടെ ഗാംഭീര്യമാര്‍ന്ന ശബ്ദവുമുണ്ട്. മുന്‍പും മമ്മൂട്ടി പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്തായാലും പുതിയ ഫോട്ടോയ്ക്കും അഭിനന്ദനപ്രവാഹമാണ്. മമ്മൂട്ടിയുടെ ശബ്ദഗാംഭീര്യവും സൗണ്ട് മോഡുലേഷനുമാണ് പലരും എടുത്തു പറയുന്നത്.

അഖില്‍ അക്കിനേനി നായകനായ തെലുങ്ക് ചിത്രം ഏജന്റിന്റെ ചിത്രീകരണത്തിനായിട്ടാണ് മമ്മൂട്ടി കഴിഞ്ഞ മാസം ഹംഗറിയിലെത്തിയത്. ചിത്രീകരണം പൂര്‍ത്തിയാക്കി നാട്ടിലെത്തിയ താരം സി.ബി.ഐ അഞ്ചാം ഭാഗത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, പുഴു, ഭീഷ്മപര്‍വ്വം എന്നിവയാണ് മമ്മൂട്ടിയുടെ റിലീസിനായി കാത്തിരിക്കുന്ന ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: mammotty’s new post on social media goes viral

We use cookies to give you the best possible experience. Learn more