| Friday, 29th July 2022, 10:48 am

ഇതാണ് ഒറിജിനല്‍ ടൈഗര്‍; ട്രെന്‍ഡിങ്ങായി മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹാപ്പി ടൈഗര്‍ ഡേ എന്ന അടികുറിപ്പില്‍ മമ്മൂട്ടി പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വെള്ള പാന്റും ഇളം പച്ച കളര്‍ ഷര്‍ട്ടുമിട്ട ഫോട്ടോയാണ് മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രം പുറത്തുവന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ഫോട്ടോയിലെ മമ്മൂട്ടി ധരിച്ചിരിക്കുന്ന കൂളിങ് ഗ്ലാസ്സും ആരാധകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഷാനി ശാക്കി തന്നെയാണ് ഇത്തവണയും മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ പകര്‍ത്തിയത് ഷാനി ശാക്കിയായിരുന്നു. എന്തായാലും എപ്പോഴത്തെയും പോലെ തന്നെ ഇത്തവണയും ഇക്കാ കലക്കി എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ കുറിക്കുന്നത്.

ചിത്രങ്ങള്‍ ട്വിറ്ററിലും ട്രെന്റിങ് ലിസ്റ്റില്‍ വന്നിട്ടുണ്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിത്രങ്ങള്‍. ഭീഷ്മ പര്‍വ്വത്തിനു ശേഷം അമല്‍ നീരദ് ഒരുക്കുന്ന ബിലാലിന്റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല.

അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രം ഏജന്റിലും മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

Content Highlight : Mammooty shared his new photos goes viral on social media

We use cookies to give you the best possible experience. Learn more