| Friday, 21st July 2023, 8:20 pm

'നന്ദി ലാല്‍'; അവാര്‍ഡിന് ശേഷം മമ്മൂട്ടിയുടെ ആദ്യ പ്രതികരണം മോഹന്‍ലാലിന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനം അറിയിച്ചിരുന്നു.

മികച്ച നടനായുള്ള മമ്മൂട്ടിയുടെ ആറാം പുരസ്‌കാര നേട്ടത്തില്‍ ഇച്ചാക്ക എന്നു വിളിച്ചായിരുന്നു മോഹന്‍ലാല്‍ അഭിനന്ദനമറിയിച്ചത്. ഇപ്പോഴിതാ മോഹന്‍ലാലിലിന് കമന്റില്‍ മറുപടി പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി.

‘ആശസകള്‍ക്ക് നന്ദി ലാല്‍’ എന്നാണ് മമ്മൂട്ടി കമന്റ് ചെയ്തിരിക്കുന്നത്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച ശേഷമുള്ള മമ്മൂട്ടിയുടെ ആദ്യ പ്രതികരണമാണിത്. നേരത്തെ അവാര്‍ഡ് ജേതാക്കളില്‍ പലരുടെയും പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു എന്നാല്‍ മമ്മൂട്ടിയുടെ പ്രതികരണം ലഭിച്ചിരുന്നില്ല.

മഹേഷ് നാരായണന്‍, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും പേരെടുത്ത് മോഹന്‍ലാല്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.

‘കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. മമ്മൂട്ടി, എന്റെ പ്രിയപ്പെട്ട ഇച്ചാക്കക്കും മഹേഷ് നാരായണന്‍, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും പ്രത്യേക സ്‌നേഹവും അഭിനന്ദനങ്ങളും,’ എന്നായിരുന്നു മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘രേഖ’യിലെ പ്രകടനത്തിനാണ് വിന്‍സി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ‘നന്‍ പകല്‍ നേരത്ത് മയക്ക’മാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

‘അറിയിപ്പ്’ അണിയിച്ചൊരുക്കിയതിനാണ് മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം. മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അധ്യക്ഷ ജൂറിയാണ് ഇത്തവണ സിനിമകള്‍ വിലയിരുത്തിയത്. 154 ചിത്രങ്ങളാണ് ആകെ മത്സരിക്കാനുണ്ടായിരുന്നത്.

മറ്റ് ചലച്ചിത്ര അവാര്‍ഡുകള്‍

1. മികച്ച രണ്ടാമത്തെ ചിത്രം- അടിത്തട്ട്

2. മികച്ച സ്വഭാവനടി ദേവി വര്‍മ (സൗദി വെള്ളം)

3. മികച്ച സ്വഭാവനടന്‍- പി.പി. കുഞ്ഞികൃഷ്ണന്‍ ( താന്‍ കേസ് കൊട്)

4. മികച്ച ബാലതാരം (പെണ്‍) നാള്‍ (വഴക്ക്

5. മികച്ച ബാലതാരം (ആണ്‍)- മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90’s കിഡ്സ്

6. മികച്ച കഥാകൃത്ത് – കമല്‍ കെ.എം (പട) 7. മികച്ച ഛായാഗ്രാഹകന്‍ – മനേഷ് മാധവന്‍ ( ഇല വീഴപൂഞ്ചിറ ), ചന്ദ്ര സെല്‍വരാജ് (വഴക്ക്)

8. മികച്ച തിരക്കഥാകൃത്ത് – രതീഷ് ബാലകൃഷ്ണ പൊതുവാള്‍

9. മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍) – രാജേഷ് കുമാര്‍ (ഒരു തെക്കന്‍ തല്ല് കേസ്)

10. മികച്ച ഗാനരചയിതാവ് റഫീക്ക് അഹമ്മദ് (പാട്ട് – തിരമാലയാണ് നീ, ചിത്രം- വിഡ്ഢികളുടെ മാഷ് )

11. മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍)- എം. ജയചന്ദ്രന്‍ (പാട്ടുകള്‍ മയില്‍പ്പിലി ഇളകുന്നു. കറുമ്പന്‍ ഇന്നിങ്ങ് – പത്തൊന്‍പതാം നൂറ്റാണ്ട്, ആയിഷ ആയിഷ ആയിഷ

12. മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം)- ഡോണ്‍ വിന്‍സെന്റ് (ന്നാ ഞാന്‍ കേസ് കൊട്) 13. മികച്ച പിന്നണി ഗായിക – മൃദുല വാര്യര്‍ ( മയില്‍പ്പീലി ഇളകുന്നു കണ്ണാ പത്തൊന്‍പതാം നൂറ്റാണ്ട്)

14. മികച്ച പിന്നണി ഗായകന്‍ – കപില്‍ കപിലന്‍ ( കനവേ മിഴിയുണരാണ് – പല്ലൊട്ടി 90′, കിഡ്‌സ് )

15. മികച്ച ചിത്ര സംയോജകന്‍- നിഷാദ് യൂസഫ് (തല്ലുമാല)

16 മികച്ച കലാസംവിധായകന്‍ – ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്

17. മികച്ച സിങ്ക് സൗണ്ട് – വൈശാഖ് പി.വി. ( അറിയിപ്പ് )

18. മികച്ച ശബ്ദമിശ്രണം – വിപിന്‍ നായര്‍ എന്നാ ഞാന്‍ കേസ് കൊട്)

18 മികച്ച ശബ്ദരൂപ കല്‍പന അജയന്‍ അടാട്ട് (ഇല വി പൂഞ്ചിറ )

19 മികച്ച പ്രോസസിങ് ലാബ്/ കളറിസ്റ്റ് ആഫ്റ്റര്‍ സ്റ്റുഡിയോസ് | റോബര്‍ട്ട് ലാങ് സി.എസ്.ഐ (ഇല വീഴ പൂഞ്ചിറ ), ഐജിന്‍

ഡി.ഐ. ആന്റ് വി.എഫ്.എക്‌സ് / ആര്‍. രംഗരാജന്‍ (വഴക്ക് ) 20. മികച്ച മേക്കപ്പ് ആര്‍ടിസ്റ്റ് – റോണക്‌സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)

21. മികച്ച വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണന്‍ (സൗദി വെള്ളക്ക

22. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍)- പൗളി വല്‍സന്‍ (സൗദി വെള്ളക്ക

23. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്, കഥാപാത്രം- പടവീരന്‍)

24. മികച്ച നൃത്ത സംവിധാനം – ഷോബി പോള്‍ രാജ് (

തല്ലുമാല)

25. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം- ന്നാ താന്‍ കേസ് കൊട്)

26. മികച്ച നവാഗത സംവിധായകന്‍ – ഷാഹി കബീര്‍ ഇല വീഴാ പൂഞ്ചിറ

27. മികച്ച കുട്ടികളുടെ ചിത്രം- പല്ലൊട്ടി 90’s കിഡ്‌സ് 28. മികച്ച വിഷ്വല്‍ എഫക്ട്‌സ്- അനീഷ് ഡി, സുമേഷ് ഗോപാല്‍

29. സ്ത്രീ/ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള പ്രത്യേക അവാര്‍ഡ് – ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ

പ്രത്യേക ജൂറി അവാര്‍ഡ്

31. അഭിനയം- കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍)

32. സംവിധാനം – ബിശ്വജിത്ത് എസ്., (ഇലവരമ്പ് ), രാരിഷ് (വേട്ടപ്പട്ടികളും ഒട്ടക്കാരും )

Content Highlight: Mammootty thanking Mohanlal for his wishes

We use cookies to give you the best possible experience. Learn more