53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനം അറിയിച്ചിരുന്നു.
മികച്ച നടനായുള്ള മമ്മൂട്ടിയുടെ ആറാം പുരസ്‌കാര നേട്ടത്തില്‍ ഇച്ചാക്ക എന്നു വിളിച്ചായിരുന്നു മോഹന്‍ലാല്‍ അഭിനന്ദനമറിയിച്ചത്. ഇപ്പോഴിതാ മോഹന്‍ലാലിലിന് കമന്റില്‍ മറുപടി പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി.
‘ആശസകള്‍ക്ക് നന്ദി ലാല്‍’ എന്നാണ് മമ്മൂട്ടി കമന്റ് ചെയ്തിരിക്കുന്നത്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച ശേഷമുള്ള മമ്മൂട്ടിയുടെ ആദ്യ പ്രതികരണമാണിത്. നേരത്തെ അവാര്‍ഡ് ജേതാക്കളില്‍ പലരുടെയും പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു എന്നാല്‍ മമ്മൂട്ടിയുടെ പ്രതികരണം ലഭിച്ചിരുന്നില്ല.
‘കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. മമ്മൂട്ടി, എന്റെ പ്രിയപ്പെട്ട ഇച്ചാക്കക്കും മഹേഷ് നാരായണന്‍, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും പ്രത്യേക സ്‌നേഹവും അഭിനന്ദനങ്ങളും,’ എന്നായിരുന്നു മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘അറിയിപ്പ്’ അണിയിച്ചൊരുക്കിയതിനാണ് മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം. മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അധ്യക്ഷ ജൂറിയാണ് ഇത്തവണ സിനിമകള്‍ വിലയിരുത്തിയത്. 154 ചിത്രങ്ങളാണ് ആകെ മത്സരിക്കാനുണ്ടായിരുന്നത്.
11. മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍)- എം. ജയചന്ദ്രന്‍ (പാട്ടുകള്‍ മയില്‍പ്പിലി ഇളകുന്നു. കറുമ്പന്‍ ഇന്നിങ്ങ് – പത്തൊന്‍പതാം നൂറ്റാണ്ട്, ആയിഷ ആയിഷ ആയിഷ
12. മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം)- ഡോണ്‍ വിന്‍സെന്റ് (ന്നാ ഞാന്‍ കേസ് കൊട്) 13. മികച്ച പിന്നണി ഗായിക – മൃദുല വാര്യര്‍ ( മയില്‍പ്പീലി ഇളകുന്നു കണ്ണാ പത്തൊന്‍പതാം നൂറ്റാണ്ട്)
14. മികച്ച പിന്നണി ഗായകന്‍ – കപില്‍ കപിലന്‍ ( കനവേ മിഴിയുണരാണ് – പല്ലൊട്ടി 90′, കിഡ്സ് )
15. മികച്ച ചിത്ര സംയോജകന്‍- നിഷാദ് യൂസഫ് (തല്ലുമാല)
16 മികച്ച കലാസംവിധായകന്‍ – ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്
17. മികച്ച സിങ്ക് സൗണ്ട് – വൈശാഖ് പി.വി. ( അറിയിപ്പ് )
18. മികച്ച ശബ്ദമിശ്രണം – വിപിന്‍ നായര്‍ എന്നാ ഞാന്‍ കേസ് കൊട്)
18 മികച്ച ശബ്ദരൂപ കല്‍പന അജയന്‍ അടാട്ട് (ഇല വി പൂഞ്ചിറ )