ഷൈൻ ടോം ചാക്കോ ചുമ്മാ നിന്നാൽ ഡാൻസ് ചെയ്യും: മമ്മൂട്ടി
സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഡാൻസ് പാർട്ടി’. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്ന മമ്മൂട്ടിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആവുന്നത്. ‘ഷൈൻ ടോം ചാക്കോയുടെ ഡാൻസ് നിങ്ങൾ കണ്ടിട്ടില്ലേ! എന്താ ഡാൻസ് എന്ന് അറിയോ? ചുമ്മാ നിന്നാൽ ഡാൻസ് ചെയ്യും വേണമെങ്കിൽ ഇപ്പോൾ ഡാൻസ് ചെയ്യും’ എന്നാണ് മമ്മൂട്ടി പറയുന്നത്.
ചിത്രത്തിന്റ സംവിധായകൻ പ്രമുഖനായ ഡാൻസർ ആണെന്നും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവമാണിതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. സിനിമയിൽ അഭിനയിക്കുന്ന ആളുകളൊന്നും എത്തിയിട്ടില്ലെന്നും ഒരു കാര്യവുമില്ലാത്ത ആളുകളാണ് ഓഡിയോ ലോഞ്ചിനൊക്കെ വരികയെന്നും മമ്മൂട്ടി പറയുന്നുണ്ട്.
‘ഷൈൻ ടോം ചാക്കോയുടെ ഡാൻസ് നിങ്ങൾ കണ്ടിട്ടില്ലേ! എന്താ ഡാൻസ് എന്ന് അറിയോ? ചുമ്മാ നിന്നാൽ ഡാൻസ് ചെയ്യും വേണമെങ്കിൽ ഇപ്പോൾ ഡാൻസ് ചെയ്യും.
സോഹൻ സീനുലാൽ സിനിമയിൽ വരുന്നതിനു മുമ്പ് പ്രമുഖനായൊരു ഡാൻസർ ആയിരുന്നു. അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ആണെന്ന് തോന്നുന്നു ഈ പടത്തിൽ പറയുന്നത് (ചിരി). സിനിമയിൽ അഭിനയിക്കുന്നത് ആരാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല.
ഞാൻ ഷൈനിനെ മാത്രമേ ഇവിടെ കണ്ടിട്ടുള്ളൂ. പ്രയാഗയും ഉണ്ട്. സാധാരണ അങ്ങനെയാണ് നമ്മളെപ്പോലെ ഒരു കാര്യവുമില്ലാത്ത ആളുകളാണ് റിലീസിന് കേറി പറ്റുക. അങ്ങനെയുള്ള ഒരുപാട് ആളുകൾ അഭിനയിക്കുന്നുണ്ട് അവരാരും ഇവിടെ എത്തിയിട്ടില്ല. ഒരു കാര്യവുമില്ലാത്ത ഞാനും ഉണ്ണികൃഷ്ണനും മാത്രമേ ഉള്ളൂ,’ മമ്മൂട്ടി പറഞ്ഞു.
സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ തുടങ്ങിയവരാണ്. ചിത്രത്തിൽ ലെന, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവഹിച്ചത് മമ്മൂട്ടിയാണ്.
Content Highlight: Mammooty’s speech in Dance party movie’s audio launch