|

മമ്മൂട്ടിക്ക് ഭ്രമയുഗത്തില്‍ നിന്ന് പാക്കപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടി അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ പോഷന്‍സ് പൂര്‍ത്തിയായി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.

ചിത്രം നിര്‍മിക്കുന്ന നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസാണ് മമ്മൂട്ടിയുടെ ഷൂട്ടിങ് പൂര്‍ത്തിയായ വിവരം അറിയിച്ചത്. ഓഗസ്റ്റ് 17 ന് ചിത്രീകരണം ആരംഭിച്ച ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തുമായി ഇപ്പോഴും പുരോഗമിക്കുകയാണ്.

സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരുടെ ബാക്കി ഭാഗങ്ങള്‍ ഒക്ടോബര്‍ പകുതിയോടെ പൂര്‍ത്തിയാകും. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് വേണ്ടി ചക്രവര്‍ത്തി രാമചന്ദ്രയും, എസ്.ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഭ്രമയുഗം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ്.

ടി.ഡി രാമകൃഷ്ണന്റെതാണ് സംഭാഷണങ്ങള്‍. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍ (ഡയറക്ടര്‍), പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി ഡി രാമകൃഷ്ണന്‍, മേക്കപ്പ്: റോനെക്‌സ് സേവ്യര്‍, കോസ്റ്റ്റ്റിയൂംസ് : മെല്‍വി ജെ എന്നിവര്‍ നിര്‍വഹിക്കുന്നു. ഹൊറര്‍ ത്രില്ലര്‍ ജോണര്‍ സിനിമകള്‍ക്ക് വേണ്ടി മാത്രമായുള്ള ബാനറാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയം 2024-ന്റെ തുടക്കത്തില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. പിആര്‍ഒ: ശബരി.

Content Highlight: Mammooty’s portion at bhramayugam got packup