| Sunday, 24th October 2021, 11:41 am

ഫ്രീഡം ഫൈറ്റ്; ജിയോ ബേബിയുടെ ആന്തോളജി ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന അടുത്ത സിനിമ പ്രഖ്യാപിച്ചു. ആന്തോളജി സിനിമയായ ചിത്രത്തിന് ഫ്രീഡം ഫൈറ്റ് (സ്വാതന്ത്ര്യ സമരം) എന്നാണ് പേരിട്ടിരിക്കുന്നത്.

ജിയോ ബേബിക്ക് പുറമേ കുഞ്ഞില മാസ്സിലാമണി, ജിതിന്‍ ഐസക് തോമസ്, അഖില്‍ അനില്‍കുമാര്‍, ഫ്രാന്‍സിസ് ലൂയിസ് എന്നിവരാണ് ആന്തോളജി ചിത്രത്തിലെ മറ്റ് സംവിധായകര്‍.

മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടത്. പോസ്റ്റില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടി ആശംസകളറിയിക്കുകയും ചെയ്തു.


അഞ്ച് സംവിധായകരും തങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ വഴി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

ജോജു ജോര്‍ജ്, രോഹിണി, രജിഷ വിജയന്‍, ശ്രിന്റ, സിദ്ധാര്‍ത്ഥ് ശിവ, കബനി, ഉണ്ണി ലാലു, രഞ്ജിത് ശേഖര്‍ നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാന്‍കൈന്‍ഡ് സിനിമാസ് ആന്‍ഡ് സിമ്മട്ട്രി സിനിമാസിന്റെ ബാനറില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഈയിടെ പ്രഖ്യാപിച്ച 51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനായിരുന്നു. ചിത്രത്തിലെ പ്രധാന താരങ്ങളായ നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും മികച്ച നടി, നടന്‍ വിഭാഗങ്ങളിലെ അവാര്‍ഡിനുള്ള മത്സരത്തില്‍ അവസാന ഘട്ടം വരെയുണ്ടായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mammooty released the title poster of new anthology movie in which Jeo Baby is a director

Latest Stories

We use cookies to give you the best possible experience. Learn more