| Wednesday, 6th February 2019, 5:37 pm

മമ്മൂട്ടി ചിത്രം യാത്രയുടെ ആദ്യ ടിക്കറ്റ് വിറ്റത് 'നാല് ലക്ഷം' രൂപയ്ക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിയാറ്റോ: പേരന്‍പിന് ശേഷം മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം യാത്രയ്ക്ക് റിലീസിന് മുമ്പേ റെക്കോര്‍ഡ് നേട്ടം. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന യാത്രയുടെ ആദ്യ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത് റെക്കോര്‍ഡ് തുകയ്ക്കാണ്

നാല് ലക്ഷം രുപയക്കടുത്താണ് യാത്രയുടെ ടിക്കറ്റിന് ലഭിച്ചത്. അമേരിക്കയിലെ സിയാറ്റോയില്‍ നടന്ന പ്രദര്‍ശനത്തിന്റെ ആദ്യ ടിക്കറ്റ് ലേലത്തില്‍ വെച്ചപ്പോഴായിരുന്നു സംഭവം. 6116 ഡോളര്‍ (4.4 ലക്ഷം രൂപയോളം) രൂപയ്ക്കാണ് ടിക്കറ്റ് വിറ്റുപോയത്.

വൈ.എസ്.ആറിന്റെ ആരാധകരില്‍ ഒരാളായ മുനീശ്വര്‍ റെഡ്ഡിയാണ് ഈ തുകയ്ക്ക് ടിക്കറ്റ് സ്വന്തമാക്കിയത്. ഈ പണം വൈഎസ് രാജശേഖര റെഡ്ഡി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകന്‍ പറഞ്ഞു.

Also Read  ഈ ചിത്രത്തില്‍ ഷെയിന്‍ ചിരിക്കും: ഒരുപാട് ബാധ്യതകള്‍ ഉള്ള കഥാപാത്രങ്ങള്‍ ചെയ്ത് കൂമ്പ് വാടിയിരിക്കുകയായിരുന്നുവെന്ന് ശ്യാം പുഷ്‌കര്‍

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലിയാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ രംഗത്ത് തന്നെ ചിത്രം വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ചിത്രത്തില്‍ വൈ.എസ്. ആറിന്റെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുക ജഗപതി ബാബുവാണ്.
DoolNews Video



We use cookies to give you the best possible experience. Learn more