|

തുടര്‍ക്കഥയാകുന്ന ദൂരൂഹ മരണങ്ങളുടെ ചുരുള്‍ അഴിക്കാന്‍ മമ്മൂട്ടിയും എത്തുന്നു; 'ബാസ്‌ക്കറ്റ് കില്ലിംഗ്' എന്താണെന്ന് ഈ ചിത്രത്തില്‍ അറിയാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൂടത്തായി കൊലപാതകക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ എത്തുന്ന സിനിമ വരുന്നു എന്ന് വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് വന്നത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ചിത്രം പ്രഖ്യാപിച്ചത്. അതിന് പിന്നാലെ തുടര്‍ക്കഥയാകുന്ന ദൂരൂഹ മരണങ്ങളുടെ ചുരുള്‍ അഴിക്കുന്ന കഥയുമായി മമ്മൂട്ടിയും എത്തുന്നു.

സി.ബി.ഐ ഹിറ്റ് പരമ്പരയിലെ അഞ്ചാം സിനിമയിലാണ് സേതുരാമയ്യരായി മമ്മൂട്ടി കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ എത്തുന്നത്. കെ.മധു, എസ്.എന്‍ സ്വാമി, ശ്യാം എന്നിവര്‍ അഞ്ചാം തവണയും ഒന്നിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന പുതിയ കഥാതന്തുവാണ് ഇത്തവണ എസ്.എന്‍ സ്വാമി ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. 2020 ആദ്യം ചിത്രീകരണം ആരംഭിക്കും.

1988ലാണ് ആദ്യ സി.ബി.ഐ ചിത്രം പുറത്തിറങ്ങുന്നത്. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന ആദ്യ ചിത്രം സൂപ്പര്‍ഹിറ്റായതോടെ അടുത്ത വര്‍ഷം പരമ്പരയിലെ രണ്ടാം ചിത്രം പുറത്തിറങ്ങി. ജാഗ്രത എന്നായിരുന്നു ചിത്രത്തിന്റെ പേര്. പിന്നീട് സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ എന്ന ചിത്രങ്ങള്‍ ഇറങ്ങി.

Latest Stories