| Friday, 18th January 2019, 10:20 am

ലോക് സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ?; നിലപാട് വ്യക്തമാക്കി മോഹന്‍ലാലും മമ്മൂട്ടിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേയുള്ളു. കേരളത്തിലും ചൂട് പിടിച്ച ചര്‍ച്ചകള്‍ വന്ന് തുടങ്ങി. ഇതിനിടെ കേട്ട ഏറ്റവും വലിയ രണ്ട് പേരുകളായിരുന്നു മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും.

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായും മമ്മൂട്ടി സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി എറണാകുളത്തും മത്സരിക്കുമെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇരു താരങ്ങളും ഇപ്പോള്‍

തങ്ങളുടെ ആലോചനയില്‍ പോലും ഒരു രാഷ്ട്രീയ മത്സരമില്ലെന്നാണ് ഇരു താരങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. പുറത്തുവരുന്ന വാര്‍ത്തകളെല്ലാം ഊഹാപോഹങ്ങളാണെന്നും ഇരുവരും പറഞ്ഞു.

Also Read ഒടിയന്‍ പുത്തന്‍രൂപത്തില്‍ വീണ്ടും വരുന്നു; പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

നേരത്തെ മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാവുമെന്നും ഇതിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് തന്റെ അച്ഛന്റെയും അമ്മയുടെയും പേരില്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിന് വേണ്ടിയാണെന്നും. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ കൊല്ലം സന്ദര്‍ശനത്തോടെ വീണ്ടും മോഹന്‍ലാലിനെ ചുറ്റിപറ്റിയുള്ള വാര്‍ത്തകള്‍ സജീവമാകുകയായിരുന്നു. കോളെജ് കാലം തൊട്ട് ഇടതുപക്ഷ സഹയാത്രികനായ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധത്തിന്റെ പുറത്തും കൈരളി ടി.വി ചെയര്‍മാന്‍ എന്ന നിലയിലും എല്‍.ഡി.എഫിന് വേണ്ടി മത്സരിക്കും എന്നായിരുന്നു വാര്‍ത്ത.

DoolNews Video

We use cookies to give you the best possible experience. Learn more